രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഒ
ഫിലാഡല്‍ഫിയ: ഹെല്‍പ്പ് ലൈന്‍ എന്നത് കേവലം വാര്‍ത്തകളില്‍ ഇടം നേടാന്‍ മാത്രമുള്ളതല്ല, അത് പ്രവര്‍ത്തനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കുവാനുള്ളതാണ് എന്ന് തെളിയിച്ചുകൊണ്ട് മാപ്പ് ആരംഭിച്ച കോവിഡ് 19 മാപ്പ് ഹെല്‍പ്പ് ലൈന്‍ ടീം അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമായി ആരംഭിച്ചു കഴിഞ്ഞു. ഫിലാഡല്‍ഫിയയിലെ വിവിധയിടങ്ങളില്‍ ആവശ്യമായ സാനിറ്ററൈസര്‍ , മാസ്ക്ക് എന്നിവ എത്തിച്ചുകൊടുത്തുകൊണ്ടായിരുന്നു കര്‍മ്മ പദ്ധതികളുടെ തുടക്കമിട്ടത്.
ഫിലാഡല്‍ഫിയാ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഏഴാം ഡിസ്ട്രിക്റ്റ് പോലീസ് സ്‌റ്റേഷന്‍, ഫിലഡല്‍ഫിയാ കറക്ഷണല്‍ ഓഫീസ്, സെന്റ്. ജോണ്‍ ന്യൂമാന്‍ നേഴ്‌സിംഗ് ഹോം, ഓക്ക്‌വുഡ് ഹെല്‍ത്ത്‌കെയര്‍, ഡീയര്‍ മെഡോസ് നേഴ്‌സിംഗ് ആന്‍ഡ് റീഹാബ്, പോള്‍സ് റണ്‍ നേഴ്‌സിംഗ് ഹോം, ജെ. കെ. ഓട്ടോ കെയര്‍, ബക്കിങ്ഹാം വാലി റീഹാബ് എന്നീ വിവിധ സ്ഥലങ്ങളില്‍ മാപ്പ് പ്രവര്‍ത്തകര്‍ ആവശ്യമായ സാനിറ്ററൈസറുകള്‍ എത്തിച്ചു കൊടുത്തു.
കോവിഡ് എന്ന മഹാവ്യാധിയിയുടെ കരാളഹസ്തങ്ങളില്‍ അകപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളി സമൂഹം ഉള്‍പ്പെടുന്ന ഫിലാഡല്‍ഫിയാ നിവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനായി മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ്, സെക്രട്ടറി ബിനു ജോസഫ്, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത് എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് മാപ്പ് ഹെല്‍പ്പ് ലൈന്‍ ടീം.
ഈ അടിയന്തിര സാഹചര്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായമെത്തിക്കുക എന്നത് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെ ഉത്തരവാദിത്വമാണ് എന്ന യാഥാര്‍ത്യം മനസ്സിലാക്കി മാപ്പ് നിരവധി കര്‍മ്മപദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഷെല്‍ട്ടറുകളിലും മറ്റും കഴിയുന്ന നിരവധി സാധുജനങ്ങള്‍ക്ക് ആഹാരംപോലും ലഭിക്കുന്നില്ല എന്ന സത്യം മനസ്സിലാക്കി അവര്‍ക്ക് ആവശ്യമായ ടിന്‍ പായ്ക്കറ്റ് ഫുഡ്ഡുകള്‍ സുരക്ഷിതമായി എത്തിച്ചുകൊടുക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
ഫിലഡല്‍ഫിയാ മലയാളീ സമൂഹത്തിലെ ആവശ്യങ്ങള്‍ക്കനുസരിച്ച്, മെഡിക്കല്‍ ടീം, ഫുഡ് ടീം, കൗണ്‍സിലിംഗ് & സ്പിരിച്വല്‍ ടീം എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് കോവിഡില്‍നിന്നും പരമാവധി സംരക്ഷണവും സഹായവും നല്‍കുക എന്നതാണ് ഹെല്‍പ്പ്‌ലൈന്‍ ടീമിന്റെ ലക്ഷ്യം എന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കി. ഇതിനോടകം കൂടുതല്‍ മാസ്ക്കിനും, സാനിറ്ററൈസിനും ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞതായും, ഈ നന്മപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും കൊടുക്കുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നതായും ശാലുവും, ബിനുവും ശ്രീജിത്തും പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203 482 9123, ബിനു ജോസഫ് (ജനറല്‍ സെക്രട്ടറി): 267 235 4345 , ശ്രീജിത്ത് കോമാത്ത് (ട്രഷറാര്‍): 636 542 2071, തോമസ് ചാണ്ടി (വൈസ് പ്രസിഡന്റ് ): 201 446 5027, രാജു ശങ്കരത്തില്‍ (പി. ആര്‍. ഓ): 215 681 9852 .
വാര്‍ത്ത തയ്യാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഒ.
Comments