ന്യു യോര്‍ക്ക്: അമേരിക്കയിലെ മാര്‍ത്തോമ്മ സഭയുടെ നെടുംതൂണുകളിലൊരാളും സഭക്ക് ഇവിടെ തുടക്കം കുറിച്ചവരില്‍ പ്രധാനിയുമായ ഡോ. ടി.എം. തോമസ് (86) ന്യു യോര്‍ക്കില്‍ നിര്യാതനായി. ആദ്യകാല മലയാളി എന്ന നിലയിലും സമൂഹത്തിനു വലിയ സംഭാവനകളര്‍പ്പിച്ചു
കുറിയന്നൂര്‍ താന്നിക്കപ്പറമ്പില്‍ കുടുംബാംഗമാണ്. യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗം.
സണ്ടേ സ്‌കൂള്‍ പഠനം വികസിപ്പിക്കുന്നതിനും ശക്തിപെടുത്തുന്നതിനും വലിയ സംഭാവനകളര്‍പ്പിച്ചു. 1982-ല്‍ ഫിലഡല്ഫിയയില്‍ ചേര്‍ന്ന സോണല്‍ അസംബ്ലി രൂപീകരിച്ച സണ്ടേ സ്‌കൂള്‍ കമ്മിറ്റിയുടെ കണ്‍ വീനറായിരുന്നു.
പുതിയ പാഠ്യക്രമം (കരിക്കുലം) രൂപപ്പെടൂത്താന്‍ 2002-ല്‍ ഡയോസിസന്‍ സണ്ടേ സ്‌കൂള്‍ കൗണ്‍സില്‍ ചുമതലപെടുത്തിയത് അദ്ദേഹത്തെയാണ്. നവീകരിച്ച'ദി മാര്‍ത്തോമ്മ ചര്‍ച്ച്: ഔര്‍ ഫൗണ്ടേഷന്‍ ആന്‍ഡ് വിഷന്‍ (2001-സി.എസ്.എസ്. പബ്ലിക്കേഷന്‍) എന്ന പുസ്തകപ്രകാശനത്തിനു ശേഷമായിരുന്നു അത്. 2002-ല്‍ മെസഞ്ചറിലെ പ്രത്യേക പതിപ്പ് അമേരിക്കയിലെ സണ്ടേ സ്‌കൂളൂകളുടെ വികാസം വിവരിച്ചു
Comments