പി.പി.ചെറിയാൻ
കലിഫോർണിയ ∙ ചർച്ചുകളിലെ കൂടിവരവുകൾ നിരോധിച്ച നടപടി ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സെൻട്രൽ കലിഫോർണിയ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ലൊസ്യൂട്ട് ഫയൽ ചെയ്തു.
ഇന്ത്യൻ അമേരിക്കൻ അറ്റോർണി ഹർമിറ്റ് ഡില്ലനാണ് കലിഫോർണിയാ സംസ്ഥാനത്തിനെതിരായി
മൂന്നു ചർച്ചുകൾക്കു വേണ്ടി ലൊസ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്.
കലിഫോർണിയ സംസ്ഥാന ഗവർണർ ന്യൂസം, സ്റ്റേറ്റ് അറ്റോർണി ജനറൽ സേവ്യർ, റിവർസൈഡ്, സാൻ ബെർനാർഡിനൊ എന്നീ കൗണ്ടികളെ പ്രതിചേർത്താണ് കേസ്സ് ക്രിമിനലൈസിങ് ഫ്രീ എക്സർസൈസ് ഓഫ് റിലീജൻ, ഫസ്റ്റ് അമന്റ്മെന്റിന്റെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പല ചർച്ചുകളിലും സൂം വഴിയും സോഷ്യൽ മീഡിയായിലൂടേയും സംഘടിപ്പിക്കുന്ന ആരാധന പ്രയോജന രഹിതമാണെന്നും സാമൂഹ്യ ബന്ധങ്ങളും വിശ്വാസവും ഊട്ടി ഉറപ്പിക്കുന്നതിന് ഇത്തരം കൂട്ടായ്മകൾക്ക് കഴിയുകയില്ലെന്നും ഡില്ലൻ ചൂണ്ടിക്കാട്ടി.
കോസ്റ്റക്കൊ, ലിക്വർ സ്റ്റോർ എന്നിവ സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയപ്പോൾ ഗുരുദ്വാര, മോസ്ക്, മന്ദിർ, സിനഗോഗ്, ചർച്ച് എന്നിവ അടച്ചിടുന്നതിൽ എന്താണ് യുക്തി എന്നും അവർ ചോദിക്കുന്നു.
കോവിഡ് തടയുന്നതിനുള്ള നിബന്ധനകൾ ഒരു വർഷം വരെ നീണ്ടു നിൽക്കാൻ സാധ്യതയുണ്ടെന്നു പറയുമ്പോൾ അതുവരെ പള്ളികളും അടച്ചിടണമെന്നാണോ എന്നു വ്യക്തമാക്കണമെന്നും ഡില്ലൻ ആവശ്യപ്പെട്ടു.
Comments