You are Here : Home / USA News

ഏലിയാമ്മ ജോസഫ് അന്തരിച്ചു; ഒരേ കുടുംബത്തിലെ മൂന്നാമത്തെ മരണം

Text Size  

Story Dated: Saturday, April 25, 2020 01:43 hrs UTC

 
 
ന്യുയോർക്ക് ∙ നെടുമ്പ്രം കൈപ്പഞ്ചാലില്‍ കെ.ജെ. ജോസഫിന്റെ ഭാര്യ തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കൽ, ഏലിയാമ്മ ജോസഫ് (തങ്കമ്മ 78 ) അന്തരിച്ചു. ലോങ്ങ് ഐലൻഡ് വിൻത്രോപ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. കെ.ജെ.ജോസഫ്, സഹോദരൻ കെ. ജെ. ഈപ്പൻ എന്നിവർ ഏതാനും ദിവസം മുൻപാണ് മരിച്ചത്. ഒരു കുടുംബത്തിലെ മൂന്നു പേരുടെ ഏതാനും ദിവസങ്ങൾക്കുള്ളിലെ മരണം സമൂഹത്തെ ഞെട്ടിച്ചു.
മക്കൾ: സ്റ്റാൻലി, സ്റ്റീവ്, സ്റ്റെൻസി. മരുമക്കൾ: ബോബി, ജൂലി, ബിനു, പരേതയ്ക്കു 9 കൊച്ചുമക്കളുമുണ്ട്. സഹോദരങ്ങൾ: പരേതയായ സാറാമ്മ വർഗീസ് (ന്യൂജഴ്‌സി ), പരേതനായ മത്തായി ജോസഫ് (ഫിലാഡൽഫിയ), മേരി ചെറിയാൻ (കാനഡ), കുഞ്ഞമ്മ ജോൺ (എറണാകുളം), പരേതനായ മത്തായി വർക്കി (ന്യൂയോർക്ക്), മാത്യു ഫിലിപ്പ് (ന്യൂയോർക്ക്), ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപക അംഗമാണ്. സംസ്കാരം പിന്നീട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.