(ജോര്‍ജ് തുമ്പയില്‍)
കൊറോണ വൈറസ് സുഖം പ്രാപിച്ച് വ്യാഴാഴ്ച മന്‍ഹാട്ടനിലെ ലെനോക്‌സ് ഹില്‍ ഹോസ്പിറ്റലില്‍ നിന്ന് മോചിതനായ ഒരാള്‍ ഇന്ത്യന്‍ വംശജനായിരുന്നു.. ഇതു മാത്രമല്ല പ്രത്യേകത, കോവിഡ് 19 ല്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ഈ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ആയിരാമത്തെ രോഗിയായിരുന്നു 61 കാരനായ രാംദേവ്. ഡിസ്ചാര്‍ജ് ചെയ്തു ആശുപത്രിയില്‍ നിന്നും പോകുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ അദ്ദേഹത്തിന് ഹര്‍ഷാരവത്തോടെയാണ് യാത്രയയപ്പ് നല്‍കിയത്.
വികാരാധീനനായ രാംദേവ്, കൈകള്‍ കൂപ്പി നന്ദി പറഞ്ഞു. അദ്ദേഹം കരയുകയായിരുന്നു, അതു കൊണ്ട് തന്നെ ഒന്നു പറയാതെ വിജയമുദ്ര കാണിക്കാനായി കൈകള്‍ ഉയര്‍ത്തി. ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ ശങ്കര്‍ തമ്പിക്കാണ് രാംദേവ്് നന്ദി പറയുന്നത്.
'ഡോ. തമ്പിക്കും ഈ ആശുപത്രിയിലെ എല്ലാവര്‍ക്കും ഒരു ദശലക്ഷം തവണ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' രാംദേവ് പറഞ്ഞു. സൗത്ത് അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ നിന്നുള്ള കുടിയേറ്റക്കാരനും മുന്‍ കര്‍ഷകനുമായ രാംദേവ് 2011 ലാണ് യുഎസിലേക്ക് കുടിയേറുന്നത്. കൊറോണ വൈറസ് കാരണം ജോലി നഷ്ടപ്പെടുന്നതുവരെ ഓട്ടോ റിപ്പയറിംഗില്‍ ജോലി ചെയ്തിരുന്നു. ഭാര്യ ആശുപത്രിയില്‍ മെഡിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ഇയാളുടെ രണ്ട് ആണ്‍മക്കളും ഭാര്യയും മകളും നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുന്നുണ്ട്.
Comments