ജയപ്രകാശ് നായര്‍
ന്യുയോര്‍ക്ക്: കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി റോക്ക്‌ലാന്റിലും പരിസരപ്രദേശത്തുമുള്ള മലയാളികളുടെ സംഘടനയായി പ്രവര്‍ത്തിക്കുന്ന ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്റെ 2013-ലെ വാര്‍ഷിക പൊതുയോഗം 2014 ജനുവരി 22-ന് വാലികോട്ടേജ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രസിഡന്റ് ബോസ് കുരുവിളയുടെ അദ്ധ്യക്ഷതയിലാണ് യോഗനടപടികള്‍ ആരംഭിച്ചത്.
സെക്രട്ടറി അലക്സാണ്ടര്‍ പൊടിമണ്ണില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും യോഗം പാസ്സാക്കി. തുടര്‍ന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഇന്നസന്റ് ഉലഹന്നാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2014-ലെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
ജെയിംസ് ഇളംപുരയിടത്തില്‍ (പ്രസിഡന്റ്), ഷാജിമോന്‍ വെട്ടം (പ്രസിഡന്റ് ഇലക്റ്റ്), ജയപ്രകാശ് നായര്‍ (സെക്രട്ടറി), മത്തായി പി ദാസ് (ട്രഷറര്‍), അലക്സ് എബ്രഹാം (ജോയിന്റ് സെക്രട്ടറി), രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള (ജോയിന്റ് ട്രഷറര്‍). കൂടാതെ, കമ്മിറ്റി അംഗങ്ങളായി അജിന്‍ ആന്റണി, ചെറിയാന്‍ ഡേവിഡ്, ജോസഫ് കുരിയപ്പുറം, ലൈസി അലക്സ്, മനോജ് അലക്സ്, ഷിബു എബ്രഹാം, തോമസ് കെ ഏലിയാസ്, യോഹന്നാന്‍ ജോണ്‍ എന്നിവരേയും തെരഞ്ഞെടുത്തു. യൂത്ത് റെപ്രസെന്ററ്റീവ്സ് ആയി ആല്‍ബര്‍ട്ട് പറമ്പി, അലോഷ് അലക്സ്, അമാന്‍ഡ കാടംതോട്ടം, അഞ്ജലി വെട്ടം, ജെഫിന്‍ ജെയിംസ്, ശില്പ രാധാകൃഷ്ണന്‍, ടോം പി അലക്സ് എന്നിവരും, വിദ്യാ ജ്യോതി മലയാളം സ്‌കൂള്‍ കമ്മിറ്റിയിലേക്ക് പോള്‍ കറുകപ്പിള്ളിയും, തോമസ് മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു.
അസോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ കമ്മിറ്റിയിലേക്ക് ജോര്‍ജ് താമരവേലി, തമ്പി പനക്കല്‍, ഫിലിപ്പോസ് ഫിലിപ്പ്, മത്തായി ചാക്കോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
2014 ഫെബ്രുവരി ഒന്നാം തീയതി നടന്ന അധികാര കൈമാറ്റ ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ മുന്‍ ഭാരവാഹികളില്‍ നിന്ന് അധികാരം ഏറ്റു. തുടര്‍ന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനായി കുരിയാക്കോസ് തരിയന്‍ ചുമതലയേറ്റു. ട്രസ്റ്റീ അംഗങ്ങളായി ഇന്നസന്റ് ഉലഹന്നാന്‍, ടോം നൈനാന്‍, വര്‍ഗീസ് ഒലഹന്നാന്‍ എന്നിവരും ചുമതലയേറ്റു. കേരള ജ്യോതിയുടെ ചീഫ് എഡിറ്ററായി മത്തായി ചാക്കോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പലായി ജോസഫ് മുണ്ടഞ്ചിറയും വൈസ് പ്രിന്‍സിപ്പലായി മറിയാമ്മ നൈനാനും തുടരും. ശ്രീ അപ്പുക്കുട്ടന്‍ നായരും ശ്രീമതി ആനി പോളും ഈ വര്‍ഷം കൂടി സ്‌കൂള്‍ കമ്മിറ്റിയില്‍ തുടരും.
ബോസ് കുരുവിള, അലക്സാണ്ടര്‍ പൊടിമണ്ണില്‍, വിശ്വനാഥന്‍ കുഞ്ഞുപിള്ള എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. ഓഡിറ്ററായി അലക്സ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു.
ജൂലൈ മാസത്തില്‍ നടക്കാന്‍ പോകുന്ന ഫൊക്കാന കണ്‍വന്‍ഷനെക്കുറിച്ച് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഒലഹന്നാനും, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിയും വിശദീകരിക്കുകയും കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവിച്ചു.
പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തിലും സെക്രട്ടറി ജയപ്രകാശ് നായരും എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും എല്ലാവരുടെയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
Comments