You are Here : Home / USA News

'മാം' ഗ്ലോബല്‍ മുട്ടത്തു വര്‍ക്കി അവാര്‍ഡ് ദാനവും ഏകദിന സെമിനാറും മാര്‍ച്ച് 29 ശനിയാഴ്ച

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, February 05, 2014 09:20 hrs UTC

മെരിലാന്റ്: മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം)യുടെ ഗ്ലോബല്‍ മുട്ടത്തു വര്‍ക്കി അവാര്‍ഡ് ദാനവും ഏകദിന സെമിനാറും മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ രാത്രി 8 മണിവരെ മെരിലാന്റില്‍ വെച്ച് നടക്കുന്നതായിരിക്കും. സ്ഥലം: വാഷിംഗ്ടണ്‍ ഡി.സി.ക്കടുത്തുള്ള കോളേജ് പാര്‍ക്ക് ക്വാളിറ്റി ഇന്‍, 7200 ബാള്‍ട്ടിമോര്‍ അവന്യൂ, കോളേജ് പാര്‍ക്ക്, മെരിലാന്റ്.

മാമിലെ സജീവ പ്രവര്‍ത്തകനും സ്ഥാപക അംഗവുമായിരുന്ന തോമസ് പി. ആന്റണി അനുസ്മരണവും, മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ അവാര്‍ഡു ദാനവും തുടര്‍ന്ന് കവിയരങ്ങും അന്നേ ദിവസം രാവിലെ നടക്കും. കവിയരങ്ങില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

ഉച്ചയ്ക്കു ശേഷം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ "ദ്വന്ദ്വ വ്യക്തിത്വവും അവരുടെ പ്രണയ പ്രപഞ്ചത്തിന്റെ ഉഷ്ണമേഖലയും" എന്ന വിഷയത്തെക്കുറിച്ച് അഡ്വ: രതീദേവി പ്രഭാഷണം നടത്തും. തദവസരത്തില്‍ സാഹിത്യ പ്രേമികളായ സര്‍‌വ്വ മലയാളികള്‍ക്കും പങ്കെടുക്കുകയും ചര്‍ച്ചയില്‍ ഭാഗഭാക്കാകാവുന്നതാണ്. പ്രവേശനം സൗജന്യമാണ്.

താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: ജോസഫ് പോത്തന്‍ 443 326 4018 e-mail: josephpothen@comcast.net, ടോം മാത്യൂസ് 973 650 6293 e-mail: tommathews@aol.com
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.