ഡാലസ്: ഏപ്രില്‍ 17 ബുധനാഴ്ച വൈകിട്ട് ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്സില്‍ കനത്ത മഴയ്ക്കും അലിപ്പഴവര്ഷത്തിനും ചുഴലിക്കും വരെ സാധ്യതയുള്ളതായി നാഷനല്‍ വെതര്‍ സര്‍വ്വീസ് മുന്നറിയിപ്പ് നല്കി. വൈകിട്ട് 5 നും 7 നും ഇടയിലാണ് കാലാവസ്ഥ രൗദ്രഭാവം സ്വീകരിക്കുകയെന്നും നിരീക്ഷകര്‍ പറഞ്ഞു.
ബേസ്ബോള്‍ വലിപ്പത്തിലുള്ള ആലിപ്പഴം വീഴുന്നതിനു സാധ്യതയുള്ളതിനാല്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. വിമാന സര്‍വ്വീസുകളെയും ബാധിക്കാമെന്നതിനാല്‍ യാത്രപുറപ്പെടുന്നവര്‍ വിമാനതാവളത്തില്‍ വിളിച്ചു ചോദിച്ചു മാത്രമേ വീട്ടില്‍ നിന്നും ഇറങ്ങാവൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ടെക്സസിലെ കാലാവസ്ഥാ പ്രവചനം തീരെ സങ്കീര്‍ണ്ണമാകയാല്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.
Comments