ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഷാമ്പര്ഗില് വച്ചു നടത്തിയ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് വിജയകരമായി. വനിതകളും, പുരുഷന്മാരും കുട്ടികളുമായി വിവിധ ടീമുകളിലായി നൂറിലധികം ആളുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
ഓപ്പണ്‍ വിഭാഗത്തില്‍ നവീന്‍& ജോയല്‍ വിജയികളായി. ജറി& കാല്വിന് റണ്ണര്‍ അപ്പ് ആയി. വനിതകളുടെ വിഭാഗത്തില്‍ ക്രിസ്റ്റീന& ഹാന ഫസ്റ്റ് പ്രൈസും കിറ്റി& സുജ സെക്കന്റ് പ്രൈസും നേടി. സീനിയേഴ്സ് വിഭാഗത്തില്‍ അജിത് റാം& ജയിംസ് വെട്ടികാട് ഫസ്റ്റ് പ്രൈസും സനു& അലക്സ് സെക്കന്റ് പ്രൈസും കരസ്ഥമാക്കി. ജൂണിയര്‍ വിഭാഗത്തില്‍ ജൂബിന്‍& ജസ് ലിന് ടീം ഒന്നാം സ്ഥാനവും ക്രിസ്റ്റീന& ഹാന ടീം രണ്ടാം സ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ആര്‍തര്‍& ജോയല്‍ ഫസ്റ്റും ഇസബല്‍& റിക്കി സെക്കന്റും നേടി. പൂള് ബി-യില്‍ സന്തോഷ്& ടൈറ്റസും, സിബി& അമലും ഒന്നും രണ്ടും സ്ഥാനങ്ങളും പൂള് സി-യില്‍ സോനു& ടിഷുവും നവീന്‍ & ശരതും വിജയികളായി.
വിജയികള്‍ക്ക് പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടന്‍ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍ സഹകരിച്ച ജോഷി വള്ളിക്കളം, ജിതേഷ് ചുങ്കത്ത്, ബാബു മാത്യു, സാബു കട്ടപ്പുറം, ഷാബു മാത്യു, സന്തോഷ് കാട്ടൂക്കാരന്‍, ടോബിന് മാത്യു, അനീഷ് ആന്റോ ജോസ് മണക്കാട്ട്, സന്തോഷ് കുര്യന്, ആല്വിന് ഷിക്കോര്‍, മനോജ് അ്ച്ചേട്ട്, ജോര്‍ജ് പ്ലാമൂട്ടില്‍, ഫിലിപ്പ് പുത്തന്‍ പുര, ആഗ്നസ് മാത്യു, കൊച്ചുമോന് ചിറയില്‍ എന്നിവര്‍ക്ക് പ്രസിഡന്റ് ജോണ്സന് കണ്ണൂക്കാടന്‍ നന്ദി പറഞ്ഞു.
ലൗലി വര്‍ഗീസ്& പൊന്നു വര്‍ഗീസ് ഈ ടൂര്‍ണമെന്റിന്റെ മെഗാസ്പോണ്‍സറും സണ്ണി ഈരൂരിക്കല്‍ ഗ്രാന്റ് സ്പോണ്‍സറും ആയിരുന്നു.
Comments