ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ പരി: ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ 2015 മാര്‍ച്ച് 21, 22 തീയതികളില്‍ സമുചിതമായി ആചരിച്ചു. മാര്‍ച്ച് 21-ന് ശനിയാഴ്ച സന്ധ്യാപ്രാര്‍ത്ഥനയും 22 ഞായറാഴ്ച വി. കുര്‍ബ്ബാനയും നടത്തപ്പെട്ടു. വി: കുര്‍ബ്ബാനമധ്യേ പരി: പിതാവിനു വേണ്ടി പ്രത്യേകം ധൂപപ്രാര്‍ത്ഥന നടത്തുകയുണ്ടായി. നമ്മളില്‍ നിന്നും വേര്‍പ്പെട്ട് കര്തൃസന്നിധിയിലേക്ക് വാങ്ങിപ്പോയ പിതാക്കന്മാരുടെ ഓര്‍മ്മ നടത്തേണ്ടത് മക്കളായ നമ്മളുടെ കടമയാണെന്ന് വന്ദ്യ: വികാരി തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്കോപ്പ സൂചിപ്പിക്കുകയുണ്ടായി. പാച്ചോര്‍ നേര്‍ച്ചയുമായി ഈ ശ്രാദ്ധപ്പെരുന്നാളില്‍ സംബന്ധിച്ച എല്ലാവര്‍ക്കുമുള്ള നന്ദിയും അച്ചന് ആശംസിക്കുകയുണ്ടായി. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.
Comments