ചിക്കാഗോ : നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഇടവകകളില്‍ പ്രാധാന്യം അര്‍ഹിക്കുന്ന സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ചിക്കാഗോ, ലെംബാര്‍ഡ് ഇടവകയുടെ പുതിയ പാഴ്സനേജിന് ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡൊഷ്യസ് എപ്പിസ്ക്കോപ്പാ ശിലാസ്ഥാന കര്‍മ്മം നിര്‍വഹിച്ചു. ഇടവകയുടെ നാളിതുവരെയുള്ള വളര്‍ച്ചയിലും, ഇടവക ജനങ്ങളുടെ ആത്മാര്‍ത്ഥമായ പങ്കാളിത്തത്തിലും, കാലോചിതമായ നവീന പദ്ധതികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നതില്‍ ഇടവക നല്കുന്ന നേതൃത്വത്തിലും, തിരുമേനി ഇടവകയെ അഭിനന്ദിച്ചു. മാര്‍ച്ച് 22ന് ഞായറാഴ്ച ആരാധനയ്ക്കുശേഷം നടന്ന കല്ലിടീല്‍ കര്മ്മത്തിന് എത്തിയ ഏവരേയും ഇടവക സെക്രട്ടറി ജോണ്സന് കെ. മത്തായി സ്വാഗതം ചെയ്തു. സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവക വികാരി റവ.ഷാജി തോമസ്, ചിക്കാഗോ മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഡാനിയേല്‍ തോമസ്, അസോ.വികാരി റവ.സോനു വര്‍ഗ്ഗീസ് എന്നീ വൈദീകരും അനേകം വിശ്വാസ സമൂഹവും പങ്കെടുത്ത പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ പുതിയ പാഴ്സനേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു.
പാഴ്സനേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനായി മാത്യു എബ്രഹാം(കണ്‍വീനര്‍), ജയിംസന്‍ കെ. മത്തായി(ഫിനാന്‍സ് കണ്‍വീനര്‍), ജേക്കബ്, കെ. ജോര്‍ജ്(പ്രോഗ്രാം കണ്‍വനീര്‍), റജി തകരകന്, സജി. ജെ. മാത്യൂ, തോമസ് മാമ്മന്‍, ഫിലിപ്പ് മാത്യു, ജോര്‍ജ്ജ് ആപ്പു കരുവാറ്റു വീട്ടില്‍ എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു.
Comments