ഗാര്‍ലന്റ് (ഡാളസ്): കേരള അസ്സോസിയേഷന് ഓഫ് ഡാളസ് ജൂണ്‍ 23 ന് കേരള നൈറ്റ് സംഘടിപ്പിക്കുന്നു. കേരള അസ്സോസിയേഷന് അംഗങ്ങളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും നടത്തി വരുന്ന കേരള നൈറ്റ് വിവിധ പരിപാടികളോട ജൂണ്‍ 23 ന് ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ ഇര്‍വിംഗ് ഷാഡി ഗ്രോവിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്, പരിപാടിയില്‍ പങ്കെടുക്കിവാന് താല്പര്യമുള്ള അംഗങ്ങള്‍ ജൂണ്‍ 18 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. പ്രവേശന ഫീസായി 1 ഡോളര്‍ നല്‍കണമന്ന് ഭാരവാഹികള്‍ അരിയിച്ചു. അംഗങ്ങള്‍ക്ക് മാത്രമേ പരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം നല്‍കിയിരിക്കുന്നത്. എല്ലാവരേയും കേരള നൈറ്റ് ആസ്വദിക്കുവാന്‍ ക്ഷണിക്കുന്നതായും അസ്സോസ്സിയേഷന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ട്ട്സ് ഡയറക്ടര്‍ അനശ്വര്‍ മാമ്പിള്ളിയെ 214 997 1385 എന്ന നമ്പറിലോ, anaswaram@gmail,com മിലോ ബന്ധപ്പെടേണ്ടതാണ്.
Comments