ഒര്‍ലാന്റോ∙ തക്കല രൂപതാമെത്രാന് മാര്‍ ജോര്‍ജ് രാജേന്ദ്രന് പിതാവിനെ ഒര്‍ലാന്റോ സെന്റ് മേരീസ് സിറോ മലബാര്‍ ഇടവകയിലേക്ക് വികാരി കുര്യാക്കോസ് വടാന സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, ഇടവകയിലെ പന്ത്രണ്ട് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണവും നടന്നു.
മതബോധനഡയറക്ടറായ ബിനോയ് ജോസഫ് സ്വീകരണാര്‍ഥികളെ പരിചയപ്പെടുത്തി. വിന്റര്‍പാര്‍ക്ക് സെന്റ് മാര്‍ഗരറ്റ് മേരി ദേവാലയത്തില്‍ സേവനംചെയ്യുന്ന മലയാളി വൈദികരായ ഫാ. ജേംസ് തരകന്, ഫാ.ഷിനോയ് തോമസ് എന്നിവര്‍ കുട്ടികളെ അനുഗ്രഹിച്ചു.
സഭയുടെ പിറവിത്തിരുന്നാളായ പെന്തക്കുസ്താദിനത്തില്‍ ദിവ്യബലിക്കിടയില്‍ ജോര്‍ജ്ജ് രാജേന്ദ്രന് പിതാവ് സ്ഥൈര്യലേപന ശുശ്രൂഷയും നടത്തി. മതബോധന പഠനം പൂര്‍ത്തിയാക്കിയ ഇടവകയിലെ ആദ്യബാച്ചിലെ വിദ്യാർഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ദേവാലയശുശ്രൂഷകരായ ഇമ്മാനുവല്‍ ജോസഫ്, മാത്യു സൈമണ്‍,ടോംരാജ് ചോരാത്ത് എന്നിവരെയും, വേദോപദേശത്തിന് നേതൃത്വം നല്കുന്ന ബിനോയ് ജോസഫ്, ഷീബാ സോജിന് എന്നിവരെയും പിതാവ് ആദരിച്ചു.
Comments