കൗറിന്റെ ചരിത്ര നേട്ടത്തിൽ അമേരിക്കയിലുടനീളമുള്ള സിഖ് സമുദായാംഗങ്ങൾ കൗറിന് ആശംസകൾ അറിയിച്ചു.
ന്യൂയോർക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിൽ 190 സിഖ് ഓഫിസർ മാരിൽ പത്തുപേർ വനിതകളാണ്. എന്നാൽ ടർബൻ ധരിച്ച് ജോലിയിൽ പ്രവേശിച്ച ആദ്യവനിതയാണ് കൗർ. ഇവർ നാസ്സു കമ്മ്യൂണിറ്റി കോളജിൽ അക്കൗണ്ടിങ് മേജറായി പഠനം തുടരുന്നു. ഓക്സിലിയറി പൊലീസ് ഓഫിസറായിട്ടാണ് ഇപ്പോൾ ചാർജെടുത്തതെങ്കിലും പഠനം പൂർത്തിയാക്കുന്നതോടെ ഫുൾ ടൈം ഓഫിസറായി പ്രവർത്തിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.
2016 ലാണ് സിഖ് ഓഫിസർമാർക്ക് ന്യൂയോർക്ക് പൊലീസിന്റെ ലോഗോയോടു കൂടിയ ടർബൻ ധരിക്കുന്നതിനുള്ള അനുമതി നടത്തിയതു. സിഖ് ഓഫിസേഴ്സ് അസ്സോസിയേഷൻ വൈസ് പ്രസിഡന്റും ന്യൂയോർക്ക് പൊലീസ് ഓഫിസറുമായ ഡിലെയർ റാത്തൂർ കൗറിന്റെ പുതിയ സ്ഥാന ലബ്ധിയില്‍ അഭിനന്ദനം അറിയിച്ചു.
Comments