സാം മാത്യു, നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍
ഡാളസ്: വടക്കേ അമേരിക്കയിലെ ഐ. പി. സി. സഭകളുടെ 16?!ാം മത് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയുടെ പ്രമുഖ പട്ടണങ്ങളില്‍ സംഘടിപ്പിച്ച പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് വിശ്വാസസമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതായി ദേശീയ ഭാരവാഹികള്‍ അറിയിച്ചു. 2017 ഡിസംബര്‍ 17 നു ഡാളസില്‍ നടന്ന കിക്കോഫ് സമ്മേളനത്തോടെ ആരംഭിച്ച പ്രമോഷണല്‍ മീറ്റിങ്ങുകള്‍ക്ക് മെയ് 27 നു ചിക്കാഗോയില്‍ നടന്ന സമ്മേളനത്തോടെ തിരശ്ശീല വീണു.കോണ്‍ഫ്രന്‍സ് ദേശീയ ഭാരവാഹികള്‍ പങ്കെടുത്ത് ജൂലൈ 1922 വരെ ഡാളസില്‍ വെച്ച് നടക്കുന്ന കുടുംബസംഗമത്തിന്റെ ഇതുവരെയുള്ള ക്രമീകരണ പുരോഗതി വിശദീകരിച്ചു. കോണ്‍ഫ്രന്‍സിന്റെ ക്രമീകരണങ്ങള്‍ കാര്യക്ഷമമായി മുന്നേറുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പും, രജിസ്ട്രേഷനും ഭാരവാഹികളെ ഏല്പിക്കുവാന് അവസരം ഒരുക്കിയിരുന്നു.
വടക്കേ അമേരിക്കയിലും, കാനഡയിലും പാര്‍ക്കുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭാ അംഗങ്ങളും, കോണ്‍ഫ്രന്‍സ് അഭ്യുദയകാംക്ഷികളും ആയി നിരവധി പേര് ഈ ചതുര്‍ദിന സമ്മേളനത്തില്‍ പങ്കെടുക്കും. രജിസ്ട്രേഷന് നിരക്കില്‍ ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തീയതി ജൂണ്‍ 20 ആണു. കോണ്ഫ്രന്സില് പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനായാസേന കോണ്‍ഫ്രന്‍സ് വെബ്സൈറ്റ് (www.ipcfamilyconference.org) വഴിയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഡോ. ബേബി വര്‍ഗ്ഗീസ് (ചെയര്മാന്), അലക്സാണ്ടര്‍ ജോര്‍ജ്ജ് ( സെക്രട്ടറി), ജെയിംസ് മുളവന (ട്രഷറര്‍), ജെറി കല്ലൂര്‍ രാജന് (യൂത്ത് കോര്‍ഡിനേറ്റര്‍), നാന്‍സി ഏബ്രഹം (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരാണു 16?!ാം മത് സമ്മേളനത്തിന്റെ ദേശീയ ഭാരവാഹികള്‍. വാര്‍ത്ത: സാം മാത്യു, നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍
Comments