ഷിക്കാഗോ∙ മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി കെയര്‍ സംഘടിപ്പിക്കുന്ന സമ്മര്‍ പിക്നിക്ക് ജൂലൈ 21 ന് ശനിയാഴ്ച സ്കോക്കിയിലുള്ള ലരാമി പാര്‍ക്കില്‍ വച്ചു നടത്തപ്പെടും. രാവിലെ 10 ന് ആരംഭിക്കുന്ന പിക്നിക്ക് വൈകിട്ട് 7 വരെ തുടരുന്നതായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം മത്സരങ്ങള്‍ പിക്നിക്കിന്റെ ഭാഗമായി നടത്തപ്പെടും.
ഈവര്‍ഷത്തെ പിക്നിക്കിനു നേതൃത്വം നല്‍കുന്നത് മാര്‍ക്ക് ട്രഷറര്‍ ഷാജന് വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളില്‍ എന്നിവരാണ്. സ്പോര്‍ട്സ് കോഓര്‍ഡിനേറ്റ് ചെയ്യുന്നത് വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്, ടോം കാലായില്‍, ഷൈനി ഹരിദാസ്, നവീന്‍ സിറിയക് എന്നിവരടങ്ങുന്ന വിദഗ്ധ ടീമാണ്. നിരവധി മത്സരങ്ങളും പിക്നിക്കിന്റെ ഭാഗമായി നടത്തും.
Comments