ഷിക്കാഗോ∙ഫോമാ 2018-20 നാഷണൽ കമ്മിറ്റി മെംബർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ ട്രഷറർ, ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എബ്രഹാം ജോർജിന് (ആഷ്ലി ജോർജ് ) പ്രസിഡന്റ് രഞ്ജൻ അബ്രഹാമിന്റെ അധ്യക്ഷതയിൽ സിഎംഎ ഹാളിൽ കൂടിയ യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ 47വർഷത്തെ പാരമ്പര്യവും 1825 ലൈഫ് മെംബർഷിപ്പുമുള്ള അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ ഷിക്കാഗോ മലയാളീ അസോസിയേഷനിൽ നിന്നു നാഷണൽ സംഘടനയായ ഫോമായിൽ ഈ സംഘടനയിൽ നിന്നുള്ള പ്രാതിനിധ്യത്തെ, പ്രസിഡന്റ് രഞ്ജൻ എബ്രഹാം അഭിനന്ദിക്കുകയും തുടർന്നും നാഷണൽ സംഘടനകളിൽ ഷിക്കാഗോ മലയാളീ അസോസിയേഷന്റെ പ്രാതിനിധ്യം അനിവാര്യമാണെന്നും പറഞ്ഞു. നാഷണൽ സംഘടനകളിൽ മത്സരിക്കുന്ന ഏതു ഷിക്കാഗോ മലയാളീ അസോസിയേഷൻ അംഗങ്ങൾക്കും പൂർണ പിന്തുണ നൽകണമെന്ന് ഈയിടെ കൂടിയ ജനറൽ ബോഡി യോഗവും തീരുമാനിച്ചു.
2018 ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിൽ നടത്തപ്പെടുന്ന ഫോമാ നാഷണൽ കൺവൻഷനോട് അനുബന്ധിച്ചു നടക്കുന്ന തിരഞ്ഞെടുപ്പിൽ ആഷ്ലി ജോർജിനെ വിജയിപ്പിക്കാൻ എല്ലാവരും തയാറാകണമെന്നു പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ, ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ എന്നിവരും മറ്റു ബോർഡ് അംഗങ്ങളും അഭ്യർത്ഥിക്കുകയും ആഷ്ലി ജോർജിന് വിജയാശംസകൾ നേരുകയും ചെയ്തു
By: ജിമ്മി കണിയാലി
Comments