ഷിക്കാഗോ: ഏകദേശം അഞ്ചു പതിറ്റാണ്ട് പഴക്കമുള്ളതും നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പുരാതനവും അംഗബലവുമുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ നേതൃത്വത്ിതനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 5 ന് നടക്കുകയാണ്. പ്രസ്തുത തിരഞ്ഞെടുപ്പിലേക്ക് ജോണ്സന് കണ്ണൂക്കാടന്‍ പ്രസിഡന്റായും മറ്റുള്ള എല്ലാ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കുകയുണ്ടായി.
തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്മാന് ജോസഫ് നെല്ലുവേലിയുടെ കൈവശം നോമിനേഷന് എല്ലാവരും തന്നെ നേരിട്ട് കൊടുക്കുവാന്‍ സാധിച്ചു എന്നു തന്നെ ടീം അംഗങ്ങളെല്ലാവരും ഒന്നിച്ച് കൂട്ടായി പ്രവര്‍ത്തനം കാഴ്ചവെക്കുവാന് സാധിക്കും എന്നതിന്റെ തെളിവായി കരുതുന്നു.
തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചവര്‍:-
പ്രസിഡന്റ്: ജോണ്സന് കണ്ണൂക്കാടന്‍
സെക്രട്ടറി: ജോഷി(ആന്റണി) വള്ളിക്കളം
ട്രഷറര്‍: അച്ചന്‍കുഞ്ഞ് മാത്യു
വൈസ് പ്രസിഡന്റ്: ബാബു മാത്യു
ജോ.സെക്രട്ടറി: സാബു കട്ടപ്പുറം
ജോ.ട്രഷറര്‍: ഷാബു മാത്യു
വനിതാ പ്രതിനിധികള്‍: ലീല ജോസഫ്, മേഴ്സി, കുര്യാക്കോസ്
സീനിയര്‍ സിറ്റിസന്‍ പ്രതിനിധി: ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍
യൂത്ത് പ്രതിനിധി: ആന്റോ തോമസ്
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍:-
1. ആഗ്നസ് തെങ്ങുമൂട്ടില്‍
2. ആല്വിന് ഷിക്കോര്‍
3. സിറിള്‍ കട്ടപ്പുറം
4. ജോര്‍ജ് പ്ലാമൂട്ടില്‍
5. ജോസ് ഞാറവേലില്‍
6. ടോബിന് മാത്യു
7. ലൂക്ക് ചിറിയില്‍
8. മനോജ് അച്ചേട്ട്
9.ഫിലിപ്പ് പുത്തന്‍പുര
10.സജി മണ്ണഞ്ചേരില്‍
11. സന്തോഷ് കുര്യന്
12. ഷാജി പഴൂപ്പറമ്പില്‍
13. ഷൈനി ഹരിദാസ്
നോമിനേഷന് കൊടുത്ത സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ പല സംഘടനകളില്‍ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ചവരും ചിരക്കാലമായി ഷിക്കാഗോ മലയാളി അസോസിയേഷനില്‍ അംഗത്വമെടുത്ത് പല സ്ഥാനങ്ങള്‍ വഹിച്ചും പ്രവര്‍ത്തിച്ചും കഴിവു തെളിയിച്ചവരാണ്. എന്നുള്ളത് സംഘടനയെ കൂടുതല്‍ കെട്ടിപ്പെടുക്കുന്നതിന് സഹായിക്കും. പഴയതും പുതിയതുമായ അംഗങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി കോര്‍ത്തിണക്കിക്കൊണ്ട് നൂതനമായ പ്രവര്‍ത്തരീതികള്‍ കൊണ്ട് സംഘടനയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന് സാധിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്സന് കണ്ണൂക്കാടന്‍ പത്രിക സമര്‍പ്പിച്ചതിനുശേഷം പ്രസ്താവിക്കുകയുണ്ടായി.
Comments