2018 - 2020 കാലഘട്ടത്തിലേക്കുള്ള ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വൈസ് പ്രെസിഡന്റായി മത്സരിക്കുന്ന സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള വെസ്റ്റേൺ റീജിയണൽ പ്രതിനിധിയായ വിൻസെന്റ് ബോസ്, ഫോമായുടെ ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോൾ, വൈസ് പ്രസിഡന്റ് സ്ഥാനത്തിനു ഏറ്റവും അർഹനായ വ്യക്തിയാണ് അദ്ദേഹമെന്നു വെസ്റ്റേൺ റീജിയണിലെ വിവിധ സങ്കടനാ പ്രതിനിധികളും ഫോമായിൽ, കാലാകാലങ്ങളായി പ്രവർത്തിക്കുന്നവരുമായ വെസ്റ്റേൺ റീജിയൺ നേതാക്കന്മാരായ ജോൺ ടൈറ്റസ്, പോൾ കെ ജോൺ, ജോസഫ് ഔസോ, സാം ഉമ്മൻ, സിജിൻ പാലക്കലോടി, ബിജു പന്തളം, ജോസ് വടകര, ടോജോ തോമസ്, എന്നിവർ അറിയിച്ചു.
ഫോമാ രൂപീകരണത്തിനു മുൻപ്, ഫൊക്കാനയിൽ നാഷണൽ കമ്മിറ്റി മെമ്പർ, പിറവം പ്രവാസി ഗ്ലോബൽ അസോസിയേഷന്റെ പ്രസിഡന്റ്, കൂടാതെ, ഫോമായുടെ തന്നെ വെസ്റ്റേൺ റീജിയന്റെ ആദ്യത്തെ റീജിയണൽ വൈസ് പ്രസിഡന്റ്, ഫോമാ ജുഡീഷ്യറി വൈസ് ചെയർമാൻ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള "വിൻസെന്റ് ബോസ്" , സാമൂഹിക, സാംസ്കാരിക, ആധ്യാത്മിക, ആതുര സേവന രംഗത്ത് തന്റെ മുപ്പത്തഞ്ചു വർഷത്തെ പ്രവാസ ജീവിത കാലഘട്ടത്തിൽ ശക്തമായ സാന്നിധ്യം അറിയിച്ച വ്യക്തിയുമാണ്. സ്ഥാനമാനങ്ങൾ നോക്കാതെ ഫോമായുടെ, കഴിഞ്ഞ എല്ലാ കൺവെൻഷനുകളിലും സാമ്പത്തികമായും, ക്രിയാത്മകമായും തികഞ്ഞ ആത്മാർത്ഥതയോടു കൂടിയും അതിന്റെ ഭാഗമാവുകയും , എല്ലാ കൺവെൻഷനുകളുടെയും വിജയത്തിനായി നിഷ്പക്ഷമായി പ്രവർത്തിക്കുകയും, നിറഞ്ഞ സാന്നിധ്യമായി മാറുകയും ചെയ്തു വിൻസെന്റ് ബോസ്... !!!! ഇതൊന്നും കൂടാതെ, ചിക്കാഗോ കൺവെൻഷന്റെ സ്പോണ്സറുമാരിൽ ഒരാളും കൂടിയാണദ്ദേഹം. ഫോമായുടെ ഭാവി വാഗ്ദാനമായ വിൻസെന്റ് ബോസ് , ഫോമായെ അമേരിക്കയിലെ ഓരോ മലയാളികളുടെയും മനസ്സിൽ ഇടം പിടിപ്പിക്കാൻ ഏറ്റവും ശക്തനും അർഹനുമായ വ്യക്തിയാണ് എന്ന് ഫോമാ, വെസ്റ്റേൺ റീജിയൺ നേതാക്കൾ ഒന്നടങ്കം അംഗീകരിക്കുന്നത് വിൻസെന്റ് ബോസ് എന്ന വ്യക്തിയുടെ വ്യക്തിത്വത്തെ ചൂണ്ടികാണിക്കുന്നു. സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സങ്കടനാ പ്രവർത്തനത്തിലും മാതൃകയായ വിൻസെന്റ് ബോസ് ഫോമായുടെ വരുംകാല പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ വീക്ഷണമുള്ള വ്യക്തിയാണ്. വ്യക്തി പ്രഭാവം കൊണ്ടും സുഹൃത്ത് വലയം കൊണ്ടും അമേരിക്കയിലെയും, കാനഡയിലെയും ബഹുപൂരിപക്ഷം ഡെലിഗേറ്റുകളുടെ ഏറെ പിന്തുണയുള്ള വിൻസെന്റ് ബോസ് എതിർ സ്ഥാനാർത്ഥികളേക്കാൾ ഏറെ മുൻപിലാണ്. വിൻസെന്റ് ബോസിന്റ വിജയം വെസ്റ്റേൺ റീജിയണിലെ ഫോമാ നേതാക്കൾ ഉൾപ്പെടെ ബഹു പൂരിപക്ഷം ഡെലിഗേറ്റസും ഒന്നടങ്കം ആഗ്രഹിക്കുന്നു. എല്ലാ ഫോമാ ഡെലിഗേറ്റുകളും വൈസ് പ്രസിഡന്റ് സ്ഥാനത്തിന് ഏറ്റവും അർഹനായ വിൻസെന്റ് ബോസിനെ വോട്ട് ചെയ്തു വിജയിപ്പിക്കണം എന്നും എല്ലാവരും അഭ്യർത്ഥിക്കുന്നു.... !!! ജോൺ ടൈറ്റസ്, പോൾ കെ ജോൺ, ജോസഫ് ഔസോ, സാം ഉമ്മൻ, സിജിൻ പാലക്കലോടി, ബിജു പന്തളം, ജോസ് വടകര , ടോജോ തോമസ്
Comments