ഡാലസ് ∙ പല്ലാവൂർ സഹോദരന്മാരായ ശ്രീധര മാരാർ, ശ്രീകുമാർ മാരാർ ടീം ഒരുക്കുന്ന ചെണ്ടമേളം ഡാലസിൽ. ഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള നൈറ്റിനോടനുബന്ധിച്ചാണ് ചെണ്ടമേളം ഒരുക്കുന്നത്. ഇർവിങ് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ ജൂൺ 23 ന് വൈകിട്ട് 6.30 ന് ചെണ്ടമേളത്തോടെയാണ് പരിപാടികൾ ആരംഭിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവേശന ഫീസ് ഒരു ഡോളർ. എല്ലാവരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ആർട്ട് ഡയറക്ടർ അനശ്വർ മാംമ്പിളി അറിയിച്ചു. വിവരങ്ങൾക്ക്: 214 997 1385.
Comments