ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ബാസ്കറ്റ് ബോൾ 2018 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കമ്മിറ്റി കൺവീനർ അച്ചൻകുഞ്ഞു മാത്യു എന്നിവർ അറിയിച്ചു. ഹൈ സ്കൂൾ വിഭാഗത്തിനും കോളജ് ആൻഡ് അപ് വിഭാഗത്തിനുമായി നടത്തുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റ് ജൂൺ 30 ന് രാവിലെ 8 മുതൽ മൌണ്ട് പ്രോസ്പെക്ടറിലെ റേക് പ്ലെക്സ് മൌണ്ട് പ്രോസ്പെക്ട പാർക്ക് ഡിസ്ട്രിക്ട് ൽ (Rec Plex Mount Prospect Park District, 420 W Dempster St, Mount Prospect, IL – 60056)) വച്ച് നടക്കും.
ബാസ്കറ്റ് ബോൾ കമ്മിറ്റി അംഗങ്ങളായി അച്ചൻ കുഞ്ഞു മാത്യു (കോർഡിനേറ്റർ) ( 847 912 2578), ജോൺസൻ കണ്ണൂക്കാടൻ (847 477 0564) എന്നിവരും യൂത്ത് കൺവീനർമാരായി ജോജോ ജോർജ്, ടോം സണ്ണി, അബി അലക്സാണ്ടർ, കാൽവിൻ കവലക്കൽഎന്നിവരുമാണ് മത്സരങ്ങളുടെയും റജിസ്ട്രേഷൻ ന്റെയും കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതു.
മത്സരങ്ങളുടെ മൊത്തം സമ്മാന തുക 1500 ഡോളർ ആണ്. കോളജ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് അഗസ്റ്റിൻ കരിംകുറ്റിയിൽ സംഭാവന ചെയ്ത ജേക്കബ് വർഗീസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി യും ക്യാഷ് അവാർഡും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് ജോസ് സൈമൺ മുണ്ടപ്ലാക്കിൽ സ്പോൺസർ ചെയ്യുന്ന ഏലി സൈമൺ മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതായിരിക്കും.
ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക് വിനു മാമ്മൂട്ടിൽ സംഭാവന ചെയ്ത വിനു മാമ്മൂട്ടിൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് ഷിബു മുളയാനിക്കുന്നേൽ സ്പോൺസർ ചെയ്യുന്ന അന്നമ്മ ജോസഫ് മുളയാനിക്കുന്നേൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകും. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകളിൽ ഉള്ളവർക്കെല്ലാം ടോം സണ്ണി സ്പോൺസർ ചെയ്യുന്ന വ്യക്തിഗത ട്രോഫികളും സമ്മാനിക്കുന്നതായിരിക്കും.
സീനിയർസ് വിഭാഗത്തിന് വേണ്ടി ഒരു പ്രദർശന മത്സരവും നടത്തുന്നതായിരിക്കും. സീനിയർസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് മനോജ് അച്ചേട്ട് സ്പോൺസർ ചെയ്യുന്ന ചാക്കോ അച്ചേട്ട് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് ജിതേഷ് ചുങ്കത്ത് സ്പോൺസർ ചെയ്യുന്ന സി എൽ ജോസഫ് ചുങ്കത്ത് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും. സീനിയേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവരുടെ വ്യക്തിഗത ട്രോഫികൾ ജോൺസൻ കണ്ണൂക്കാടനും രണ്ടാം സ്ഥാനം ലഭിക്കുന്നവരുടെ വ്യക്തിഗത ട്രോഫികൾ അച്ചൻ കുഞ്ഞു മാത്യുവും സ്പോൺസർ ചെയ്യുന്നു.
വിവരങ്ങൾ ഷിക്കാഗോ മലയാളി അസോസിയേഷൻ ഫേസ്ബുക് പേജുകളിൽ നിന്നും ലഭിക്കുന്നതാണ്. https://www.facebook.com/chicagomalayalee.
By: ജിമ്മി കണിയാലി
Comments