ഡാലസ്∙ അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്ഥാപക ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ നടത്തുന്ന അഭിഷേകാഗ്നി ധ്യാനം ജൂലൈ 6 മുതൽ 8 വരെ ഡാലസ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും.
ഫാ. സാജു ഇലഞ്ഞിയിലും ധ്യാനശുശ്രൂഷയില്‍ പങ്കെടുക്കും. വിശ്വാസികളേവരേയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഫൊറോന വികാരി ഫാ. ജോഷി എളമ്പാശ്ശേരിൽ അറിയിച്ചു. വിവരങ്ങള്‍ക്ക്: മൻജിത് കൈനിക്കര: 972-679-8555, മോൻസി വലിയവീട്: 214-562-6399.
By: മാർട്ടിൻ വിലങ്ങോലിൽ
Comments