You are Here : Home / USA News

എഎൻഎെഎ നഴ്സസ് വീക്ക് ആഘോഷം നടത്തി

Text Size  

Story Dated: Sunday, May 10, 2015 02:03 hrs UTC

ഷിക്കാഗോ∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഒാഫ് ഇല്ലിനേയിയുടെ ആഭിമുഖ്യത്തിൽ മെയ് രണ്ടിന് സിറോ മലബാർ കത്തീഡ്രൽ ഹാളിൽ നഴ്സസ് വീക്ക് ആഘോഷം നടത്തി. പ്രസിഡന്റ് മേഴ്സി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സെക്രട്ടറി ജൂബി വള്ളിക്കുളം ഏവർക്കും സ്വാഗതം ആശംസിച്ചു .പ്രസൻസ് ഹെൽത്ത് ഹോസ്പിറ്റൽസിന്റെ സിസ്റ്റം വൈസ്പ്രസിഡന്റായ ഡോ. റേച്ചൽ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. സീറോമലബാർരൂപതയുടെ ചാൻസലർ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യാഥിതി ആയിരുന്നു. നഴ്സിങ്ങിന്റെ മഹത്വത്തെക്കുറിച്ചും നഴ്സുമാർ ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. നഴ്സിങ്ങിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള അവാർഡുകളും അന്നേദിവസം വിതരണം ചെയ്തു. മികച്ച നഴ്സിംഗ് വിദ്യാത്ഥികൾക്കായി അലക്സ് , അച്ചാമ്മ മരുവത്തറ സ്പോൺസർ ചെയ്ത സ്കോളർഷിപ്പിന് പ്രിയ റോസ് പുറത്തൂർ, ഷെറിൻ ജോർജ്, ലിഡിയ ജോസ് എന്നിവർ അർഹരായിബെസ്റ്റ് ക്ലിനിക്കൽ നേഴ്സിനുള്ള അവാർഡ് മേരി ബന്നിയും റൈസിംഗ് സ്റ്റാറിനുള്ള അവാർഡ് ജാസ്മിൻ ലൂക്കോസും കരസ്ഥമാക്കി.

റ്റവും കൂടുതൽ എക്സ്പീരിയൻസ്ഡ് നേഴ്സിനുള്ള അവാർഡ് തങ്കമ്മ പോത്തൻ നേടി. നഴ്സിംഗിൽ പുതിയ ബിരുദങ്ങൾ സ്ഥാനക്കയറ്റം തുടങ്ങിയ മികച്ച നേട്ടങ്ങൾ ലഭിച്ചവരെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ശാന്തി ജയ്സൻ, ശോഭ ജിബി എന്നിവരുടെ ഗാനങ്ങളും ജനി വള്ളിക്കളം, ശിങ്കാരി സ്ക്കൂൾഒാഫ് റിഥം എന്നിവരുടെ ഡാൻസും പരിപാടികൾ കൂടൂതൽ ആകർഷകമാക്കി. ഡോ. സിമി ജോസഫും മേരി റജീന സേവ്യറും അവാർഡുകമ്മറ്റിയുടെ വിധികർത്താക്കളായിരുന്നു. ജൂലി തോമസ്, അനു സിറിയക്ക് , ടിന്റു മാത്യു എന്നിവർ രജിസ്ട്രേഷന് നേതൃത്വം നൽകി. മോളി സക്കറിയ സോഫി ലൂക്കോസ്, ആഗ്നസ് മാത്യു മേരി ബന്നി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ജൂലി തോമസ് ഏവർക്കും കൃതജ്ഞത അർപ്പിച്ചു. കൂടൂതൽ നേഴ്സുമാരുടെ പങ്കാളിത്തം കൊണ്ട് ഈ വർഷത്തെ നഴ്സ് വീക്ക് ആഘോഷം ശ്രദ്ധയാകർഷിച്ചു

 

വാർത്ത∙ജൂബി വള്ളിക്കളം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.