You are Here : Home / USA News

സെന്റ്‌ ലൂയിസില്‍ ശോഭനയുടെ കൃഷ്‌ണ അരങ്ങേറി

Text Size  

Story Dated: Sunday, May 10, 2015 09:17 hrs UTC

ഹരീഷ്‌ നടരാജന്‍

സെന്റ്‌ ലൂയിസ്‌ സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ്‌ പെര്‍ഫൊര്‍മിങ്ങ്‌ ആര്‍ട്‌സില്‍ മെയ്‌ മൂന്നാം തിയ്യതി പദ്‌മശ്രീ ശോഭനയുടെ കൃഷ്‌ണ ഇംഗ്ലീഷ്‌ ഡാന്‍സ്‌ ഡ്രാമ പൂര്‍വാധികം ഭംഗിയോടെ അരങ്ങേറി. അഞ്ഞൂറില്‍ പരം നൃത്തപ്രേമികള്‍ക്ക്‌ മുമ്പില്‍ അരങ്ങേറിയ ഈ മനോരഹമായ നൃത്തപരിപാടി സൈന്റ്‌റ്‌ ലൂയിസ്‌ കാണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു . ഒംകാരവും തമിഴ്‌ സംഘം ഓഫ്‌ മിസൂരിയും ചേര്‍ന്നു സംഘടിപ്പിച്ച ഈ നൃത്തപരിപാടി നടനകലയുടെ ഒരു തനതായ ശൈലിയെ തന്നെ കാണികള്‍ക്ക്‌ മുന്‍പില്‍ കാഴ്‌ച വെച്ചു. ശോഭന തന്നെ നൃത്തസംവിധാനം ചെയ്‌ത ഈ പരിപാടിയില്‍ ശോഭനയുടെ മകള്‍ നാരായണിയും അവരുടെ പതിനാറോളം ശിഷ്യകളും അവരോടോപ്പം ഇതില്‍ ഉള്‍ക്കൊണ്ടു. എ.ആര്‍.റഹമാന്‍ ഈണം പകര്‍ന്ന പാട്ടുകളും, ഓസ്‌കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിയുടെ സൌണ്ട്‌ ടിസൈനും ഈ നൃത്തപരിപാടിക്ക്‌ നിറവാര്‍ന്ന അഴക്‌ പകര്‍ന്നു .

 

വളരെ വ്യത്യസ്‌തമായ രീതിയില്‍ ഒരുക്കിയ ഈ പരിപാടി പുരാണങ്ങളില്‍ ശ്രീ കൃഷ്‌ണന്റെ പ്രാധാന്യം കാഴ്‌ച വെച്ചു. കംസവധം, ഗീതോപദേശം, ദ്രൗപദി വസ്‌ത്രാഹരണം, രാധയുടെ പ്രേമം , ഗാന്ധാരി ശാപം എന്ന്‌ തൊട്ട്‌ ശ്രീ കൃഷ്‌ണന്‌ടെ മരണം വരെയുള്ള സംഭവങ്ങള്‍ ശോഭന ദൃശ്യാസ്‌പദമായി കാഴ്‌ച വെച്ചു. ഹിന്ദീ തമിഴ്‌ ചലച്ചിത്ര രംഗത്തേ പ്രഗല്‍ഭരായ നടീ നടന്‍മാര്‍ ശബാനാ ആശ്‌മി, നന്ദിതാ ദാസ്‌, മിലിന്ദ്‌ സോമന്‍, സൂര്യ ശിവകുമാര്‍, പ്രഭു ശിവാജി, ആന്‍ഡ്രിയ ജെറമായ, രാധികാ ശരത്‌കുമാര്‍ തുടങ്ങിയവര്‍ ഇംഗ്ലീഷ്‌ ഡയലോഗ്‌സിന്‌ ശബ്ദം നല്‍കി. സെന്റ്‌ ലൂയിസ്‌ കാണികള്‍ ഈ നൃത്തപരിപാടിയെ വളരെ പ്രശംസിച്ചു.`ഈ പരിപാടി എനിക്കും എന്റെ കുടുംബാംഗള്‍ക്കും വളരെ ഇഷ്ടമായി .ഈ പരിപാടി ഇവിടേ കൊണ്ടു വന്ന ഒംകാരത്തിനും തമിഴ്‌ സംഘത്തിനും നന്ദി` കാണികള്‍ പറഞ്ഞു. പരിപാടിക്ക്‌ ശേഷം ശോഭന സദസ്സിനെ അഭിസംബോധന ചെയ്‌തു .ശോഭന അവര്‍ തന്നെ രചിച്ച `മായാ രാവണന്‍` ഡാന്‍സ്‌ ഡ്രാമ ഡിവിഡിയില്‍ ഓട്ടോഗ്രാഫ്‌ ചെയ്‌തു കാണികള്‍ക്ക്‌ നല്‍കി . കുറച്ചു വാക്കുകളില്‍ പറഞ്ഞാല്‍ ഈ പരിപാടി ഒരു മഹത്തായ വിജയം തന്നെയാണ്‌. ഈ സംരംഭത്തില്‍ ഞങ്ങളെ സഹായിച്ച എല്ലാ സ്‌പോണ്‍സേഴ്‌സിനോടും, ഇന്ത്യന്‍ ഗ്രോസറി സ്റ്റോഴ്‌സിനൊടും ഒംകാരവും തമിഴ്‌ സംഘം ഓഫ്‌ മിസൂറിയും നന്ദി രേഖപ്പെടുത്തുന്നു . Note: Ohmkaram is a St. Louis based non-profit organization (www.ohmkaram.org)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.