You are Here : Home / USA News

ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസില്‍ ഇടവക ദിനാഘോഷവും, കുടുംബസംഗമവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 11, 2015 10:01 hrs UTC

ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഇടവക ദിനാഘോഷവും, കുടുംബസംഗവും സംയുക്തമായി മെയ്‌ 16,17 തീയതികളില്‍ ആഘോഷിക്കുന്നു. 1976-ല്‍ സ്ഥാപിതവും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പാല്‍ അനുഗ്രഹീതവുമായ ഇടവക, 2009-ലാണ്‌ ബെന്‍സലേമില്‍ മനോഹരമായ പുതിയ ദേവാലയം നിര്‍മ്മിച്ച്‌ കൂദാശ ചെയ്‌തത്‌. ജീവകാരുണ്യപരവും, സാമൂഹികവുമായ പ്രവര്‍ത്തനങ്ങളുമായി ഈ പ്രദേശത്ത്‌ ഇടവക ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇടവകദിനാഘോഷങ്ങളുടെ ഭാഗമായി വിവിധതരത്തിലുള്ള ആത്മീയ, കലാ-സാംസ്‌കാരിക പരിപാടികളും, കുടുംബസംഗവും സംഘടിപ്പിക്കുന്നു. മെയ്‌ 16-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ കലാ-സാംസ്‌കാരിക പരിപാടികള്‍ ഇടവക സ്ഥാപക വികാരി വെരി റവ. മത്തായി കോര്‍എപ്പിസ്‌കോപ്പ ഉദ്‌ഘാടനം ചെയ്യും. ഇതിനെ തുടര്‍ന്ന്‌ എസ്‌.ജി.എം.ഒ.സി -കലാവേദി ഒരുക്കുന്ന നൃത്തനാട്യങ്ങള്‍, സംഗീതശില്‍പം, സാമൂഹ്യ നാടകം എന്നിവ അരങ്ങേറും.

 

7 മണിക്ക്‌ കുടുംബ സംഗവും വിരുന്നും നടക്കും. മെയ്‌ 17-ന്‌ ഞായറാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരവും, 9.30-ന്‌ ആഘോഷമായ മൂന്നിന്‍മേല്‍ കുര്‍ബാനയും, പ്രഭാഷണവും നടക്കും. റവ.ഫാ. ബോബി പീറ്റര്‍ (ഡയറക്‌ടര്‍, എം.ഒ.സി മെഡിക്കല്‍ മിഷന്‍, പുതുപ്പാടി), റവ.ഫാ. ബിറ്റി മാത്യു (സെന്റ്‌ ടിക്കോണ്‍സ്‌ സെമിനാരി), ഇടവക വികാരി ഫാ. ഷിബു വേണാട്‌ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഉച്ചയ്‌ക്ക്‌ ശിങ്കാരി മേളം, ചെണ്ടമേളം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ആഘോഷമായ വിശ്വാസ പ്രഖ്യാപന റാലിയും തുടര്‍ന്ന്‌ പൊതുസമ്മേളനവും, സ്‌നേഹവിരുന്നും നടക്കും. ഇടവക ബേര്‍ഡ്‌, മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ ആഘോഷങ്ങളുടെ നടത്തിപ്പിനായി ജോമോന്‍ മാറേട്ട്‌, ബിജു ചാക്കോ, ലിന്‍ കുര്യന്‍, അജോ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ട്രസ്റ്റി ബിജു മാണി, സെക്രട്ടറി ഷിജു പൂവത്തൂര്‍. ഫോണ്‍ 215 639 4132.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.