You are Here : Home / USA News

കാറപകടത്തില്‍ മരിച്ച റിജോയ് റെജിയുടെ സംസ്‌കാരം 13ന്

Text Size  

Story Dated: Monday, May 11, 2015 10:07 hrs UTC

ഫിലഡല്‍ഫിയ: കാറപകടത്തില്‍ മരിച്ച റിജോയ് റെജി (17)യുടെ സംസ്‌കാരം മെയ് 13 ബുധനാഴ്ച നടത്തും. പൊതുദര്‍ശനം ചൊവ്വാഴ്ച 6:30 മുതല്‍ 9 വരെയും ബുധനാഴ്ച രാവിലെ 9 മുതല്‍ 11 വരെയും ഇടവക പള്ളിയായ സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. (4400 സ്‌റ്റേറ്റ് റോഡ്, ഡ്രെക്‌സല്‍ ഹില്‍, പെന്‍സില്‍ വേനിയ19026) ബുധനാഴ്ച പൊതുദര്‍ശനത്തിന്‍ ശേഷം സംസ്‌കാരം എസ്.എസ്. പീറ്റര്‍ ആന്‍ഡ് പോള്‍ സെമിത്തെരിയില്‍. (1600 സൗത്ത് സ്പ്രൗള്‍ റോഡ്, സ്പ്രിംഗ്ഫീല്‍ഡ്, പെന്‍സില്‍ വേനിയ19064) അപ്പര്‍ ഡാര്‍ബി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന റിജോയ് മെയ് എട്ടിനു വെള്ളിയാഴ്ചയാണു നിര്യാതനായത്. ഡ്രെക്‌സല്‍ ഹില്‍ സില്‍ താമസിക്കുന്ന മാന്നാര്‍ വടക്കേതില്‍ റെജി കോരുതിന്റെയും തിരുവല്ല പുളിക്കീഴ് ആലുമ്മൂട്ടില്‍ കുടുംബാംഗം എലിസബത്തിന്റെയും പുത്രനാണു. ജിജോയി ഇരട്ട സഹോദരനാണു. ജിനോയ് ആണു മൂത്ത സഹോദരന്‍. മുംബെയില്‍ ജനിച്ച റെജി അള്‍ത്താര ശുശ്രുഷകനായും പ്രവര്‍ത്തിച്ചു. മലയാളി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു റിജോയുടെ വിയോഗം. വിവരങ്ങള്‍ക്ക്: ജോസഫ് മാത്യു-6106089823

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.