You are Here : Home / USA News

ഈ വെബ്‌സൈറ്റ്‌ മുഖം നോക്കി പ്രായം പ്രവചിക്കും!

Text Size  

Story Dated: Wednesday, May 13, 2015 09:50 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: സോഷ്യല്‍ മീഡിയകളില്‍ വലിയതരംഗമായി പുതിയൊരു വെബ്‌സൈറ്റ്‌. ഈ വെബ്‌സൈറ്റ്‌ നിങ്ങളുടെ മുഖം നോക്കി പ്രായം പ്രവചിക്കും. ഇതിനായി ചെയ്യേണ്ടത്‌ ഇത്രമാത്രം, ഫോട്ടോയെടുക്കുക, എന്നിട്ട്‌ How-Old.net എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ്‌ ചെയ്യുക. നിമിഷങ്ങള്‍ക്കകം വെബ്‌സൈറ്റ്‌ പറഞ്ഞ്‌ തരും നിങ്ങള്‍ക്ക്‌ കാഴ്‌ചയില്‍ എത്രപ്രായം മതിക്കുന്നുവെന്ന്‌. ലോകത്തിലെ ഏറ്റവും വലിയ ടെക്കമ്പനിയായ മൈക്രോസോഫ്‌റ്റാണ്‌ പുതിയ വെബ്‌സൈറ്റിന്‌ പിന്നില്‍. മൈക്രോസോഫ്‌റ്റിന്റെ ഫെയ്‌സ്‌ ഡിറ്റക്ഷന്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ്‌ ഇന്റര്‍ഫെയ്‌സ്‌ എന്നപ്രോഗ്രാം ഉപയോഗിച്ചാണ്‌ ഉപയോക്താക്കള്‍ അപ്‌ലോഡ്‌ ഫോട്ടോ നോക്കി കമ്പ്യൂട്ടര്‍ അല്‍ഗോരിതം വ്യക്തിയുടെ പ്രായം പ്രവചിക്കുന്നത്‌. ഇതിനോടകം നിരവധിസെലിബ്രിറ്റികളുടെ പ്രായം ഹൌഓള്‍ഡ്‌ നെറ്റ്‌ പ്രവചിച്ച്‌ കഴിഞ്ഞു.ഇതില്‍ ്‌ ഏറ്റവുംരസകരം യഥാര്‍ത്ഥ പ്രായമല്ല പല സെലിബ്രിറ്റികള്‌ക്കും കാഴ്‌ചയില്‍ മതിക്കുന്നത്‌ എന്നതാണ്‌.

 

അമേരിക്കയുടെ പ്രഥമ വനിത മിഷേല്‌ ഒബാമയുടെ യഥാര്‍ത്ഥ പ്രായം 51 വയസാണ്‌.എന്നാല്‍ ഹൌ ഓള്‌ഡ്‌ നെറ്റ്‌ പറയുന്നത്‌ മിഷേലിന്‌ 37 വയസാണ്‌ പ്രായം എന്നാണ്‌!.അത്‌പോലെ തന്നെ 67 വയസുള്ള അമേരിക്കയുടെ അടുത്ത പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ്‌ ഹൌ ഓള്‍ഡ്‌ നെറ്റ്‌ നല്‌കിയിരിക്കുന്ന പ്രായം 40 ആണ്‌, ഇവരുടെ യഥാര്‍ത്ഥ പ്രായമോ 67 വയസും. എന്നാല്‍ മൈക്രോസോഫ്‌റ്റ്‌ സ്ഥാപകന്‍ ബില്‌ ഗേറ്റ്‌സിന്റെ കാര്യത്തിലാകട്ടെ ഹൌ ഓള്‌ഡ്‌നെറ്റിന്റെ പ്രവചനം തലതിരിഞ്ഞ്‌പോയി. 59 കാരനായ ബില്‍ ഗേറ്റ്‌സിന്റെ പ്രായം 77 ആണെന്നാണ്‌ മൈക്രോസോഫ്‌റ്റിന്റെ ഈസൈറ്റ്‌ പറയുന്നത്‌. മൈക്രോസോഫ്‌റ്റിന്റെ പുതിയപരീക്ഷണ സൈറ്റ്‌ സോഷ്യല്‍ മീഡിയകളില്‍ തരംഗമായതോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ നിരവധിയാളുകളാണ്‌ ഹൌ ഓള്‍ഡ്‌ നെറ്റില്‍ സ്വന്തം പ്രായം നോക്കുന്നത്‌. തങ്ങളുടെ വെബ്‌സൈറ്റ്‌ കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ്‌ മൈക്രോസോഫ്‌റ്റ്‌ അധികൃതര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.