You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്യന്‍ റീജിയന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു

Text Size  

Story Dated: Wednesday, May 13, 2015 10:03 hrs UTC

വിയന്ന: പ്രമുഖ അന്താരാഷ്ട്ര മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ന്റെ യൂറോപ്യന്‍ റീജിയന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. വിയന്നയില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. യൂറോപ്യന്‍ റീജിയനിലേക്ക് കുര്യന്‍ ജേക്കബ് കോതമംഗലം (സിറിള്‍ മനിയാനിപ്പുറം-ഓസ്ട്രിയ) – ചെയര്‍മാന്‍, ഡോണി ജോര്‍ജ് (ജെര്‍മനി) വൈസ് ചെയര്‍മാന്‍, ജോഷിമോന്‍ ഏറണാകേരില്‍ (ഓസ്ട്രിയ) – പ്രസിഡന്റ്, ഡോ. കെ.വി സുരേഷ് (ഹംഗറി) – വൈസ് പ്രസിഡന്റ്, ബീയിംഗ്സ് പി. ബേബി (അയര്‍ലന്‍ഡ്) – സെക്രട്ടറി, റോബിന്‍ രാജു(ബാറ്റിസ്ലേവ)- ജോ. സെക്രട്ടറി, അനീഷ് സുരേന്ദ്രന്‍ (യു.കെ) – ട്രഷറര്‍ എന്നിവരെ എക്‌സെകട്ടീവ് കമ്മിറ്റിയിലേക്കും, പ്രജിത് പാലേരി (ചെക്ക് റിപ്പബ്ലിക്), ജെറി ജേക്കബ് കക്കാട്ട് (ജെര്‍മനി), സാജു മാത്യു (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരെ കമ്മിറ്റി മെംബര്‍മാരായും തിരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, പി.എം.എഫ് ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് മെംബര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ അറിയിച്ചു. ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കുര്യന്‍ ജേക്കബ് (സിറിള്‍) കോതമംഗലം കീരംപാറ സ്വദേശിയാണ്. 1995-ല്‍ ഓസ്ട്രിയയില്‍ പ്രവാസിയായി എത്തിയ ഇദ്ദേഹം വിയന്നയിലെ ഐക്യരാഷ്ട്രസഭാ കേന്ദ്രത്തില്‍ ബഹിരാകാശ വിഭാഗം ഉദ്യോഗസ്ഥനാണ്.Kurien1 മികച്ച സംഘാടകനും വാഗ്മിയും കൂടിയായ കുര്യന്‍ തന്റെ കലാലയ ജീവിതകാലത്ത് ഒട്ടനവധി സാമൂഹിക-സാംസ്കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും, കരുത്തുറ്റ നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.സി എറണാകുളം ജില്ലാ പ്രസിഡന്റ്, കോതമംഗലം താലൂക്ക് പ്രസിഡന്റ്, സര്‍വോദയസംഘം ഭരണസമിതിയംഗം, കേരള യുവജന ഫോറം മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കോതമംഗലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലും സേവനം അനുഷ്ഠിച്ചിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിന്‍സ് ചെയര്‍മാന്‍, യൂറോപ്യന്‍ റീജിയണല്‍ കൗണ്‍സില്‍ അംഗം, കേരള കള്‍ച്ചറല്‍ സൊസൈറ്റി കലാ വിഭാഗം കണ്‍വീനര്‍ എന്നി പദവികളും അലങ്കരിച്ചിട്ടുണ്ട്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോഷിമോന്‍ എറണാകേരില്‍ ചങ്ങനാശ്ശേരി സ്വദേശിയാണ്. ഇദ്ദേഹം തന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് പല യുവജന സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുകയും നേതൃസ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. joshimon1993-ല്‍ ഓസ്ട്രിയയില്‍ എത്തിയ ജോഷിമോന്‍ ഐക്യരാഷ്ട്രസഭയുടെ വിയന്ന കേന്ദ്രത്തില്‍ ഉദ്യോഗസ്ഥനാണ്.

 

വിയന്നയിലെ പല പ്രവാസി മലയാളി സംഘടനകളിലും പ്രവര്‍ത്തിക്കുകയും തന്റെ നേതൃപാടവം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പതിനാറുവര്‍ഷമായി വിയന്ന കൈരളി നികേതന്‍ മലയാളം സ്കൂളിന്റെ ഡയറക്ടറായി സ്തുത്യര്‍ഹ സേവനം ചെയ്യുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയന്‍ പ്രസിഡന്റ്, യൂറോപ്യന്‍ റീജിയന്‍ സെക്രട്ടറി, വിയന്ന മലയാളി അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോല്‍ വികെ ഇന്ത്യാ ക്ലബില്‍ സജീവമായി പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നു. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബീയിംഗ്സ് പി. ബേബി പാലാ സ്വദേശിയാണ്. ഫിനാൻഷ്യൽ കൺസൽട്ടന്റായിരുന്ന ഇദ്ദേഹം കേരളത്തിൽ കാർവി ഗ്രൂപ്പിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.2005-ല്‍ അയര്‍ലന്‍ഡില്‍ എത്തിയ ബീയിംഗ്സ്മെർകന്റൈസ് സ്പെക് ആയി ജോലി ചെയ്യുന്നു.

 

 

കൂടാതെ പ്രമുഖ ഓണ്‍ലൈന്‍ മലയാളം ന്യൂസ് പോര്‍ട്ടലായ പ്രവാസി ശബ്ദം ഡോട്ട് കോമിന്റെ എഡിറ്റര്‍ കൂടിയാണ്. യുവജന സംഘടനാ പ്രവര്‍ത്തനരംഗത്ത് തനതായ പ്രവര്‍ത്തന ശലികൊണ്ട് സ്വദേശത്തും ചുരുങ്ങിയ കാലം കൊണ്ട് അയര്‍ലന്‍ഡിലെ മലയാളികള്‍ക്കിടയിലും പ്രശംസ നേടിയിട്ടുണ്ട്. കോട്ടയം റൈഫിള്‍ ക്ലബിന്റെ അംഗവുമാണ്. യുവാക്കളുടെ സൗഹൃദവലയത്തിന്റെ ഉടമയാണ് ബീയിംഗ്സ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂറോപ്യന്‍ റീജിയണ്‍ ഭാരവാഹികള്‍ക്ക് അനുമോദങ്ങള്‍ അറിയിക്കുന്നതായി ഗ്ലോബല്‍ ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.