You are Here : Home / USA News

ഫിലാഡല്‍ഫിയയില്‍ യുവജനങ്ങള്‍ക്കുവേണ്ടി താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 22, 2015 10:10 hrs UTC

ഫിലാഡല്‍ഫിയ: കഴിഞ്ഞ 17 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയജീവിതത്തിന്‌ പുത്തന്‍ ഉണര്‍വും അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രി ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മല്‍വേണ്‍ റിട്രീറ്റ്‌ സെന്ററില്‍ വെച്ച്‌ യുവജനങ്ങള്‍ക്കുവേണ്ടി ഇംഗ്ലീഷില്‍ താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നു. ലോകപ്രശസ്‌ത വചനപ്രഘോഷകരായ റവ.ഫാ. ഷാജി തുമ്പേചിറയില്‍, ബ്ര. സന്തോഷ്‌ കരിമത്തറ, ബ്ര. മാത്യു ജോസഫ്‌, ബ്ര. ഡൊമിനിക്‌ പി.ഡി എന്നിവര്‍ ധ്യാന ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതാണ്‌. നാളെയുടെ വാഗ്‌ദാനമായ നമ്മുടെ യുവജനങ്ങളുടെ ശോഭനമായ ഭാവി ദൈവീക പദ്ധതിയനുസരിച്ച്‌ രൂപപ്പെടുത്തുവാനും, ബാല്യം മുതല്‍ ആഴമായ ദൈവ സ്‌നേഹത്തില്‍ വളരുന്നതിനും, വിശ്വാസത്തിന്റെ ആഴമായ അടിത്തറ ചെറുപ്രായത്തില്‍ തന്നെ നമ്മുടെ മക്കളില്‍ രൂപപ്പെടുത്തിയെടുക്കുന്നതിനുമുള്ള പ്രത്യേക ധ്യാനമാണ്‌ യുവജനങ്ങള്‍ക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നത്‌.

 

നമ്മുടെ യുവജനങ്ങള്‍ സ്‌കൂള്‍, കോളജ്‌ കാമ്പസുകളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങളേയും, പാപ പ്രവര്‍ത്തനങ്ങളേയും എങ്ങനെ അതിജീവിക്കാന്‍ സാധിക്കുന്നു എന്നത്‌ ഈ ധ്യാനത്തിലൂടെ ലഭ്യമാകുന്നതാണ്‌. നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ യുവജനധ്യാനം ജൂലൈ മാസം ഒമ്പതാം തീയതി വ്യാഴാഴ്‌ച നാലുമണിക്ക്‌ ആരംഭിച്ച്‌ പന്ത്രണ്ടാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ സമാപിക്കുന്നതാണ്‌. ഈ ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ (സഭാ വ്യത്യാസമെന്യേ) എത്രയും വേഗം രജിസ്റ്റര്‍ ചെയ്‌ത്‌ സീറ്റ്‌ കരസ്ഥമാക്കേണ്ടതാണ്‌. കരകവിഞ്ഞൊഴുകുന്ന ഈ സ്വര്‍ഗ്ഗീയ അനുഭവം സ്വന്തമാക്കുവാന്‍ എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 971 3319, 215 934 5615.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.