You are Here : Home / USA News

മാധ്യമ പ്രവര്‍ത്തകന്‍ ജീമോന്‍ റാന്നിയുടെ പിതാവ് പി.വി മാത്യു നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 22, 2015 10:18 hrs UTC

റാന്നി: ഹൂസ്റ്റണിലെ മാധ്യമപ്രവര്‍ത്തകനും, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ തോമസ് മാത്യു(ജീമോന്‍ റാന്നി)യുടെ പിതാവ് പെരങ്ങാട്ടു പുത്തന്‍ പറമ്പില്‍ മാത്യു(85) നിര്യാതനായി. മെയ് 20-ന് റാന്നിയിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം. അമ്പതുവര്‍ഷം എല്‍.ഐ.സി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്നു. സോണല്‍ ക്ലബ് മെംബര്‍, റാന്നി വൈ.എം.സി.എ ജോയിന്റ് സെക്രട്ടറി, റാന്നി പഴവങ്ങാടിക്കര കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, മാര്‍ത്തോമാ സഭ കോട്ടയം-റാന്നി ഭദ്രാസന അസംബ്ലി അംഗം, റാന്നി ഇമ്മാനുവേല്‍ ചര്‍ച്ച് സെക്രട്ടറി, എന്നീ നിലകളില്‍ പി.വി മാത്യു സുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേതയായ മറിയാമ്മ(സേവാദള്‍ മറിയാമ്മ) ആണ് ഭാര്യ. മാത്യു വര്‍ഗീസ് (ജെയ്മോന്‍, ബോംബെ), തോമസ് മാത്യു (ജീമോന്‍ റാന്നി-ഹൂസ്റ്റണ്‍), മോളിമാത്യു (കോട്ടയം) എന്നിവര്‍ മക്കളും, ലമെ(ബോംബ), ജോളി(ഹൂസ്റ്റണ്‍) എന്നിവര്‍ മരുമക്കളുമാണ്. കൊച്ചുമക്കള്‍: കാര്‍ത്തിക, അര്‍പിത്, ലിജൊ, ജോനദന്‍, ജോഷ്വ. സഹോദരങ്ങള്‍: പി.വി തോമസ്, പി.വി മറിയാമ്മ, പി.വി ഫിലിപ്പ്, അന്നമ്മ വര്‍ഗീസ്, സൂസ്സമ്മ, റവ. ജോര്‍ജ് വര്‍ഗീസ്(ഡയറക്ടര്‍ കൊച്ചി മാര്‍ത്തോമാ കൗണ്‍സിലിങ് സെന്റര്‍). സംസ്കാരം മെയ് 24-ന് ഉച്ചകഴിഞ്ഞ് 3:30-ന് റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് മാര്‍ത്തോമാ ഡെല്‍ഹി ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. അബ്രഹാം മാര്‍ പൗലോസ് എപ്പീസ്കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍. പിതാവിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ജീമോന്‍ കുടുംബസമേതം നാട്ടിലേക്ക് തിരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.