You are Here : Home / USA News

ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയന്‍ കുടുംബ സംഗമം ജൂണ്‍ 13-ന്‌, ലാലു അലക്‌സ്‌ പങ്കെടുക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 03, 2015 10:14 hrs UTC

ന്യൂയോര്‍ക്ക്‌: ഫോമയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനവും കുടുംബ സംഗമവും ജൂണ്‍ ജൂണ്‍ 13-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ്‌ (Mumbai Spices, 1727 Central Park Ave, Yonkers, NY 10710) റെസ്റ്റോറന്റില്‍ വെച്ച്‌ നടത്തുന്നതാണ്‌. പ്രമുഖ മലയാള സിനിമാതാരം ലാലു അലക്‌സ്‌ കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്യുന്നതാണ്‌. ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫോമാ ജോയിന്റ്‌ സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ഫോമാ ജോയിന്റ്‌ ട്രഷറര്‍ ജോഫ്രിന്‍ ജോസ്‌ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഫോമാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ബിജു ഉമ്മന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ അംഗ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു.

 

ഫോമാ ദേശീയ നേതാക്കളിലൊരാളായ റോയി ചെങ്ങന്നൂര്‍ കോര്‍ഡിനേറ്ററായി സമ്മേളനത്തിന്റെ വിജയത്തിനായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ഫോമാ റീജിയണല്‍ സെക്രട്ടറി ഷോബി ഐസക്‌, നാഷണല്‍ കമ്മിറ്റി അംഗം തോമസ്‌ മാത്യു, തോമസ്‌ കെ. ജോര്‍ജ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പ്രദീപ്‌ നായര്‍, മുന്‍ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ എ.വി. വര്‍ഗീസ്‌ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.