You are Here : Home / USA News

മലങ്കര കാത്തലിക്‌ കണ്‍വന്‍ഷന്‍ 2015 ഓഗസ്റ്റ്‌ 6 മുതല്‍ 9 വരെ

Text Size  

Story Dated: Sunday, June 14, 2015 12:13 hrs UTC

മോഹന്‍ വര്‍ഗീസ്‌

മൂന്നുവര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മലങ്കര കാത്തലിക്‌ നാഷണല്‍ കണ്‍വന്‍ഷന്‍ ഈവര്‍ഷം വിര്‍ജീനിയയിലെ ലിസ്‌ബര്‍ഗില്‍ ഓഗസ്റ്റ്‌ 6 മുതല്‍ 9 വരെ തീയതികളില്‍ നടക്കും. നോര്‍ത്ത്‌ അമേരിക്കയിലെ മലങ്കര സഭയുടെ ഏറ്റവും പ്രധാനപ്പെട്ട കൂടിവരവാണ്‌ ഈ ഫാമിലി കോണ്‍ഫറന്‍സ്‌. മലങ്കര സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ കര്‍ദ്ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലീമീസ്‌ ബാവ ഈ കുടുംബ കൂട്ടായ്‌മയില്‍ ആദ്യന്തം സന്നിഹിതനായിരിക്കും. മുതിര്‍ന്നവര്‍, യുവജനങ്ങള്‍, കുട്ടികള്‍ എന്നിങ്ങനെ മൂന്നു പ്രത്യേക വിഭാഗങ്ങളായി തിരിച്ച്‌ ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്‌. അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും പ്രശസ്‌തരായ വാഗ്മികളാണ്‌ ഈ കോണ്‍ഫറന്‍സില്‍ ക്ലാസുകള്‍ നയിക്കുന്നത്‌. ഫാ. ജോസഫ്‌ പാംപ്ലാനി, ഫാ. ടോം ബെറ്റ്‌സ്‌, ഫാ. ഏബ്രഹാം ഒരപ്പാങ്കല്‍, ഡോ. മനോജ്‌ മാത്യു, കാരളിന്‍ ഡിര്‍ക്‌സ്‌ എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി ക്ലാസുകള്‍ നയിക്കും.

 

വിശിഷ്‌ടാതിഥികളായി കാതോലിക്കാ ബാവ, വാഷിംഗ്‌ടണ്‍ കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ്‌ കാര്‍ഡിനല്‍ വേള്‍, ബിഷപ്‌സ്‌ പോള്‍ ലവര്‍ദേ, ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌, ഫിലിപ്പോസ്‌ മാര്‍ സ്‌തെഫാനോസ്‌ എന്നിവര്‍ സംബന്ധിക്കും. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കണ്‍വന്‍ഷന്‍ നടത്തിപ്പിനായി പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി ചെയര്‍മാനായും, വന്ദ്യ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ കൊച്ചേരി കോ- ചെയര്‍മാനായും, ഫാ. അഗസ്റ്റിന്‍ മംഗലത്ത്‌ കണ്‍വീനറായും, ജോണ്‍ പി. വര്‍ഗീസ്‌ സെക്രട്ടറിയായുമുള്ള കോര്‍കമ്മിറ്റിയാണ്‌ പൊതു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടായിരിക്കും. www.syromalankarausa.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.