You are Here : Home / USA News

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹ്യദയ ദര്‍ശന തിരുനാള്‍ ആചരിച്ചു

Text Size  

Story Dated: Tuesday, June 16, 2015 07:07 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാളായ, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ ദര്‍ശന തിരുനാള്‍ ജൂണ്‍ 12 മുതല്‍ 14 വരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.. 2006 സെപ്‌റ്റെംബറില്‍ സ്ഥാപിതമായ പ്രവാസി ക്‌നാനായക്കാരുടെ ഈ പ്രഥമ ദൈവാലയം, 2015 മാര്‍ച്ചില്‍ ഫോറോനായായി ഉയര്‍ത്തപ്പെട്ടു. ജൂണ്‍ 12, വെള്ളി വൈകുന്നേരം 6:30 ന് വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ പതാക ഉയര്‍ത്തി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന ഇംഗ്ലീഷ് ദിവ്യബലിയില്‍ മോണ്‍. തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ മോണ്‍. അഗസ്റ്റിന്‍ പാലക്കപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരുമായിരുന്നു, മോണ്‍. അഗസ്റ്റിന്‍ പാലക്കപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. സേക്രഡ് ഹാര്‍ട്ട് യൂത്ത് ക്വയറാണ് ഇംഗ്ലീഷ് ഗാനശുശ്രൂഷകള്‍ക്ക് നേത്യുത്വം നല്‍കിയത്. ഇതേ തുടര്‍ന്ന് ഡി. ര്‍. ഇ. സാബു മുത്തോലത്തിന്റേയും സി. സി. ഡി. ഫെസ്റ്റ്‌വെല്‍ കോര്‍ഡിനേറ്റര്‍ ജെനി ഒറ്റത്തൈക്കലിന്റേയും നേത്യുത്വത്തില്‍, എല്ലാ മതബോധന സ്‌കൂള്‍ കുട്ടികളേയും, അധ്യാപകരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കണ്ണുകള്‍ക്കും, കാതുകള്‍ക്കും കുളിര്‍മ്മയേകിയ വാര്‍ഷിക കലോത്സവം നടന്നു.

 

2015 കുടുംബവര്‍ഷമായി ആചരിക്കുന്ന ഈ അവസരത്തില്‍, കുടുംബജീവിതത്തെ ആസ്പതമാക്കി നടത്തിയ കലാപരിപാടികള്‍ വളരെ പ്രചോത്മകമായിരുന്നു. ജൂണ്‍ 13, ശനിയാശ്ച വൈകുന്നേരം 5:30 ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍, അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയാത്ത് മുഖ്യകാര്‍മ്മികനായ വിശുദ്ധ കുര്‍ബ്ബാനയില്‍, മോണ്‍. തോമസ് മുളവനാല്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, വെരി റവ. ഫാ. സാബു മാലിത്തുരുത്തേല്‍, അസി. വികാരി റവ. ഫാ. സുനി പടിഞ്ഞാറേക്കര എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ബഹു. മാലിതുരുത്തേലച്ചന്‍ വചന സന്ദേശം നല്‍കി. സെന്റ് മേരീസ് ഇടവകയിലെ ഗായകസംഘമാണ് ആത്മീയഗാനശുശ്രൂഷകള്‍ നയിച്ചത്. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച എന്നീ തിരുക്കര്‍മ്മങ്ങള്‍ തിരുന്നാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. അതിനുശേഷം എന്റെര്‍റ്റൈന്മെന്റ് കമ്മറ്റി അംഗമായ സുനില്‍ കോയിത്തറയുടെ സ്വാഗത പ്രസംഗത്തോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

 

തുടര്‍ന്ന് മാര്‍ ജേക്കബ് അങ്ങാടിയാത്ത്, മോണ്‍. തോമസ് മുളവനാല്‍, എന്റെര്‍റ്റൈന്മെന്റ് ടീം കോര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടി എന്നിവര്‍ നിലവിളക്ക് കൊളുത്തി കലാസന്ധ്യ ആരംഭിച്ചു. വൈവിദ്ധ്യങ്ങളായ കലാപരിപാടികള്‍കൊണ്ട് നിറഞ്ഞ ഈ വര്‍ഷത്തെ കലാസന്ധ്യ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. കാണികളെ വളരെ അധികം ആകര്‍ഷിച്ച ഈ കലാവിരുന്നിന് സുനില്‍ കോയിത്തറ അവതാരകനായിരുന്നു. സേക്രഡ് ഹാര്‍ട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും ചേര്‍ന്നാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്. പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ പതിനാലാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതല്‍ ആരഭിച്ച ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാനക്ക്, റവ. ഫാ. സാബു മാലിത്തുരുത്തേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റവ. ഫാ. സുനി പടിഞ്ഞാറേക്കര, റവ. ഫാ. സോണി എട്ടുപറയില്‍, എന്നിവര്‍ സഹകാര്‍മികത്വം വഹിക്കുകയും ചെയ്തു. ബഹു. പടിഞ്ഞാറേക്കരയച്ചന്‍ തിരുനാള്‍ സന്ദേശം നല്‍കി.

 

അന്നേ ദിവസം ഗാനശുശ്രൂഷകള്‍ക്ക്, സേക്രഡ് ഹാര്‍ട്ട് ഗായകസംഘം നേത്യുത്വം നല്‍കി. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകളുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വര്‍ണ്ണപകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ദര്‍ശന തിരുന്നാളിന്റെ ഭക്തി നിര്‍ഭരമായ പ്രദക്ഷിണത്തിന്, ഷിക്കാഗോ സീറോ മലങ്കര ഇടവക വികാരി റെവ. ഫാ. ബാബു മടത്തില്‍പറമ്പില്‍ കാര്‍മികത്വം വഹിച്ചു. സെന്റ് സ്റ്റീഫന്‍, ഹോളി ഫാമിലി കൂടാരയോഗാംഗങ്ങളാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേള്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തെന്‍പുരയില്‍ എന്നിവരും, കൂടാരയോഗം കോര്‍ഡിനേറ്റര്‍മാരായ റ്റോണി പുല്ലാപ്പള്ളി, റ്റോമി കുന്നശ്ശേരി എന്നിവരും നേത്യുത്വം നല്‍കി. തിരുക്കര്‍മ്മങ്ങളില്‍ കാര്‍മികത്വം വഹിക്കുകയും, വചനസന്ദേശം നല്‍കുകയും, തിരുനാള്‍ ഭംഗിയായി നടത്താന്‍ പ്രയത്‌നിച്ചവര്‍ക്കും, തിരുനാളില്‍ പെങ്കടുത്ത് ഇത് അനുഗ്രഹപ്രദമാക്കിയവര്‍ക്കും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.