You are Here : Home / USA News

ഡോവര്‍ സെന്റ് തോമസില്‍ ഫാമിലി സെമിനാര്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, June 16, 2015 11:00 hrs UTC

ഡോവര്‍(ന്യൂജേഴ്‌സി): ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പ്രൊമോട്ടിംഗ് സക്‌സസ്, റെഡ്യൂസിംഗ് സ്‌ട്രെസ് (promoting Success, Reducing stress)എന്ന വിഷയത്തിലധിഷ്ഠിതമായ സെമിനാര്‍ നടന്നു.
 
സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പ്രയോജനകരമായ ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത സെഷന്‍ വിജയകരമായതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കൗമാരപ്രായക്കാരെ മനസിലാക്കുവാനും അവരുടെ പ്രശ്‌നങ്ങളെ ഗൗരവമായി കാണുവാനും, അവരോടൊത്ത് താദാന്ത്യം പ്രാപിക്കുവാനും സെമിനാര്‍ നയിച്ച പ്രഗത്ഭര്‍ ആഹ്വാനം ചെയ്തു. ഇടവകയിലെ തന്നെ സോഷ്യല്‍ വര്‍ക്കര്‍ ആയ മിനു മാത്യുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രിയാ ഗോപാലന്‍, ഡോ.ബിന്ദു ഖന്ന, വാസുനാച്ച, അനിതാ റാവു ചര്‍ച്ചകള്‍ നയിച്ചു. നാഷ്ണല്‍ അലയന്‍സ് ഓണ്‍ മെന്റല്‍ ഇല്‍നസ്-നാമിയുടെ-ഔദ്യോഗിക വക്താക്കള്‍ സെമിനാറില്‍ പങ്കെടുത്തു.
 
 
കുട്ടികളുടെയും യുവജനതയുടെയും പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും നിര്‍ദ്ദേശിച്ച അതാതു രംഗങ്ങളിലെ വിദഗ്ദര്‍, കുടുംബബന്ധങ്ങളിലെ മൂല്യച്ഛുതിയും മറ്റ് പ്രശ്‌നങ്ങളുമൊക്കെ ചര്‍ച്ച ചെയ്തു. വീട്ടിലും ജോലിയിലും മറ്റ് കര്‍മ്മ മണ്ഡലങ്ങളിലൊക്കെയും വിജയം കൈവരിക്കുന്നതിനും, ആയാസരഹിതവും ആരോഗ്യകരവുമായ ഭാവി രൂപപ്പെടുത്തുന്നതിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദഗ്ദര്‍ നല്‍കി. വികാരി ഫാ.ഷിബു ഡാനിയല്‍ സ്വാഗതവും മിനു മാത്യു നന്ദിയും രേഖപ്പെടുത്തി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.