You are Here : Home / USA News

ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്നിക്ക് ജൂണ്‍ 27-ന്

Text Size  

Story Dated: Thursday, June 18, 2015 10:48 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക്: ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്നിക്ക്, ജൂണ്‍ 27 ശനിയായാഴ്ച്ച രാവിലെ 9.30 മുതല്‍ റോക്ക്‌ലാന്‍ഡ് സ്റ്റേറ്റ് പാര്‍ക്കിലെ ഒന്നാം ലോട്ടില്‍ വച്ച് നടക്കുന്നതാണ്. ഇത്തവണ പിക്നിക്കിനോടൊപ്പം "തട്ടുകട" ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് ഷാജിമോന്‍ വെട്ടം അറിയിച്ചു.

വിവിധ പ്രായത്തിലുള്ളവര്‍ക്കുള്ള കായിക മത്സരങ്ങള്‍, വിഭവസമൃദ്ധമായ പലതരത്തിലുള്ള ഭക്ഷണ പാനീയങ്ങള്‍ മുതലായവ ഈ വര്‍ഷത്തെ പിക്‌നിക് ആകര്‍ഷകമാക്കുമെന്ന് സെക്രട്ടറി അലക്സ് എബ്രഹാം പറഞ്ഞു.
പിക്നിക്കിലേക്ക് എല്ലാ മലയാളികളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു എന്ന് പിക്നിക്ക് കോ-ഓര്‍ഡിനേറ്റര്‍ രാജു യോഹന്നാന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങക്ക് ഫ്ലയര്‍ കാണുക.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.