You are Here : Home / USA News

ഫോമയുടെ പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു യാത്ര

Text Size  

Story Dated: Monday, June 22, 2015 07:12 hrs UTC

എബി ആനന്ദ്‌

ഫോമാ 2014-2016 ഭരണസമിതി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു ജനഹൃദയം പിടിച്ചെടുക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി കേരളാ കണ്‍വെന്‍ഷനുശേഷം ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ചറിയുവാന്‍ പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു യാത്ര നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
 
സഹ്യാദ്രിയുടെ മടിത്തട്ടില്‍ പ്രകൃതിയുടെ കൈത്തലോടല്‍ ഏറ്റു പച്ചപുതച്ചുറങ്ങുന്ന അനുഗ്രഹീയദേശം. പമ്പാനദിയും അതിന്റെ പുണ്യതീരങ്ങളില്‍ രൂപം കൊണ്ട മഹത്തായ സംസ്‌കൃതിയുമാണ് പത്തനംതിട്ടയുടേത്. ഈ മലയോര ജില്ലയുടെ അന്‍പതു ശതമാനത്തിലധികം ഭൂപ്രദേശം നിത്യഹരിത വനങ്ങളാല്‍ സമ്പന്നമാണ്. ഇനിയും മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ഈ മഴക്കാടുകള്‍, ഭൂമിയിലെ അനന്തമായ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. പമ്പാ, മണിമല, അച്ചന്‍കോവില്‍ എന്നീ മൂന്നു നദികള്‍ ഈ മഴക്കാടുകളില്‍ നിന്നും ഉത്ഭവിച്ചു ജില്ലയിലൂടെ കടന്നു പോകുന്നു.
പത്തനംതിട്ടയുടെ പുത്രനും ഫോമായുടെ പ്രസിഡന്റുമായ ആനന്ദന്‍ നിരവേലിന്റെ നേതൃത്വത്തില്‍, കോന്നി എക്കോ ടൂറിസം സെന്ററില്‍ നിന്നും ആരംഭിച്ചു, നടവത്തുംമുഴി, കൊക്കാത്തോട്, കുറിച്ചി, നാരകനരുവി, ആശാരിപ്പാറ, ഉക്കലന്‍ തോട് വഴി ഗവിയിലേക്കൊരു യാത്ര സംഘടിപ്പിച്ചിരിക്കുന്നു.
പത്തനംതിട്ടയുടെ ഓരം ചേര്‍ന്നൊഴുകുന്ന നദിയാണ് കല്ലാര്‍ കാടിനു നടുവിലൂടെ തെളിനീരുവുമായൊഴുകുന്ന കല്ലാര്‍, കാട്ടുപൂക്കളുടെ സുഗന്ധവും പക്ഷികളുടെ ചിലമ്പലും ഒക്കെയായി, കല്ലാറിന്റെ സൗന്ദര്യം ആരും ഇഷ്ടപ്പെടും. കാടിനെ അടുത്തറിയാനും ഈ സൗന്ദര്യം ആസ്വദിക്കാനും അടവിയില്‍ നിന്നും കട്ടവഞ്ചിയില്‍ ഏഴു കിലോ മീറ്റര്‍ യാത്രയോടുകൂടി, തുടങ്ങുന്ന യാത്ര കോന്നി ആനക്കുടു സന്ദര്‍ശിച്ചു, തികച്ചും വനാന്തരങ്ങളിലൂടെ ഒരു ഗവിയാത്ര. ഏതൊരു അമേരിക്കന്‍ മലയാളിക്കും ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത ഏടായിരിക്കും ഇതെന്നു, ഫോമാ സെക്രട്ടറി ശ്രീ.ഷാജി എഡ്വേര്‍ഡ് അഭിപ്രായപ്പെട്ടു.
ഈ യാത്രയില്‍ പങ്കുചേരുവാനും, കൂടുതല്‍ വിവരങ്ങള്‍ക്കും
ആനന്ദന്‍ നിരവേല്‍ 954-675-3019
ഷാജി എഡ്വേര്‍ഡ് 917-439-0563
ജോയ് ആന്റണി 954-328-5009

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.