You are Here : Home / USA News

ശബരീനാഥിനെ വിജയിപ്പിക്കുക ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, June 23, 2015 11:01 hrs UTC

ന്യൂയോര്‍ക്ക്‌: ലോകമെമ്പാടുമുള്ള മലയാളികള്‍ ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണീ സ്ഥാനാര്‍ത്ഥി കെ. ശബരീനാഥിനെ വിജയിപ്പിക്കണമെന്ന്‌ വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ രാഷ്‌ട്രീയ പ്രബുദ്ധരായ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയുടെ വിജയം അനിവാര്യമായതുകൊണ്ടും അരുവിക്കര തെരഞ്ഞെടുപ്പ്‌ ഫലം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ സാരമായി സ്വാധീനിക്കും എന്നതിനാലും, വിദേശ മലയാളികളുടെ സന്തതസഹചാരികളായ ഐക്യജനാധിപത്യ മുന്നണി ഭരണം നിലനിന്നു കാണാന്‍ ഓരോ വിദേശ മലയാളിയും ഈ അവസരം വിനിയോഗിക്കണമെന്ന്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നേതാക്കളായ പോള്‍ കറുകപ്പിള്ളില്‍, ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍, ജോസഫ്‌ കുരിയപ്പുറം, ഷാജി ആലപ്പാട്ട്‌ എന്നിവര്‍ വടക്കേ അമേരിക്കയിലെ ഐക്യജനാധിപത്യ മുന്നണി പ്രവര്‍ത്തകരോടും, അവരുടെ കേരളത്തിലെ കുടുംബാംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

 

 

 

വികസനം വെറും മുദ്രാവാക്യത്തിലൊതുക്കുകയും, യഥാര്‍ത്ഥത്തില്‍ വികസനവിരോധികളായി നിലനില്‍ക്കുകയും ചെയ്യുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കാപട്യം തുറന്നുകാട്ടുകയും, കേന്ദ്രത്തില്‍ വികസനം കോര്‍പ്പറേറ്റുകള്‍ക്കു മാത്രമായി ചുരുക്കുന്ന മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ വിദേശ മലയാളികള്‍ കഠിനാദ്ധ്വാനം ചെയ്‌ത്‌ നാട്ടിലേക്കയക്കുന്ന പണം കൊണ്ട്‌ ഇതര സംസ്ഥാനങ്ങളേക്കാള്‍ സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ചിട്ടുള്ള കേരള സംസ്ഥാനം അതിന്റെ പ്രഖ്യാപിത വികസന പുരോഗതി പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ കുറവുകളുണ്ടെങ്കിലും അരുവിക്കര കടന്ന്‌ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിക്കേണ്ടത്‌ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ലായ വിദേശ മലയാളികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ചുമതലയാണെന്ന്‌ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.