സണ്ണിവെയ്ല്‍: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ 2015 വാര്‍ഷികപൊതുയോഗവും കുടുംബ സംഗമവും ജൂണ്‍ 27-നു സണ്ണിവെയില്‍ വെച്ച് നടന്നു. പ്രസിഡന്റ് രാജേഷ് നായര്‍, സെക്രട്ടറി മനോജ് കുമാര്‍, ട്രഷറര്‍ സുനിത ജയമോഹന്, വൈസ് പ്രസിഡന്റ് അനൂപ് മേനോന്, ജോയിന്റ് സെക്രട്ടറി രവിശങ്കര്‍ എന്നിവര്‍ അടങ്ങുന്ന പുതിയ ഭരണസമിതി നിലവില്‍ വന്നു. കൂടാതെ അജീഷ് നായര്‍, സ്മിത നായര്‍, പ്രിയദര്‍ശിനി, സ്വപ്ന പിള്ള, പാര്‍വതി മേനോന് എന്നിവരെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനസംഘടിപ്പിച്ചു. യോഗത്തില്‍ സംഘടനയുടെ പ്രസിഡന്റ് രാജേഷ് നായര്‍ അധ്യക്ഷതവഹിച്ചു. അടുത്തവര്‍ഷത്തേക്കുള്ള പദ്ധതികള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. അവ പ്രായോഗികമാക്കാന്‍ വേണ്ടി ഭരണസമിതിയെ ചുമതലപ്പെടുത്തി. അംഗങ്ങളും അവരുടെ കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും ശ്രദ്ധേയമായി.
Comments