ഈ വരുന്ന ജൂലായ് 4ന് കരുണാമൂ൪ത്തിയായ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിവസമാണ്. നമ്മുടെ ഗുരുവായൂരപ്പന്റെ പിറന്നാളായി കണക്കാക്കുന്ന ഈ ദിവസം ഭക്തജനങ്ങൾക്ക് പങ്കെടുക്കാൻ പാകത്തിൽ ശനിയാഴ്ചയാണ് വരുന്നത്. എല്ലാവരും ഇത് സുവ൪ണ്ണാവസരമായി കണക്കാക്കി അമ്പലത്തിൽ വന്ന് ഭഗവാനെ ദ൪ശനം ചെയ്തുകൊള്ളേണ്ടതാകുന്നു.
- തിരക്കു പ്രതീക്ഷിക്കുന്നതിനാൽ രാവിലെ ആറുമുതൽ ഉച്ചയ്ക്കു പന്ത്രണ്ടര വരേയും വൈകുന്നേരം നാലുമുതൽ രാത്രി ഒമ്പതു വരേയും നടതുറന്നിരിയ്ക്കുന്നതാണ്.
ഇടയ്ക്ക, ചെണ്ട, മുതലായ ക്ഷേത്രവാദ്യങ്ങൾ, ചുറ്റുവിളക്കു്, നിറമാല, അന്നദാനം, ഭജന, ഭക്തിപ്രഭാഷണം, എന്ന് തുടങ്ങി വിപുലമായ രീതിയിൽ തന്നെ ആയിരിയ്ക്കും ആഘോഷം.
-
രാവിലെ ആറുമുതൽ ഒമ്പതുവരെ വിശേഷാൽ പൂജകളുണ്ടായിരിയ്ക്കുന്
നതാണ്. - രാവിലെ അഷ്ടപദിയോടു കൂടിയുള്ള പൂജകൾ
- രാവിലെ 8 മണിക്ക് തുടങ്ങുന്ന നാരായണീയ പാരായണ യജ്ഞം മുഴുവൻ ദിവസവും നീണ്ടുനില്ക്കുo. ഇതിൽ എല്ലാവർക്കും പങ്കെടുക്കാം.
- 4:30 ന് അയ്യപ്പ പൂജ
വൈകുന്നേരം ഏഴരയ്ക്കുള്ള ദീപാരാധനയ്ക്കു ശേഷം 8 മണിക്ക് അത്താഴപൂജയും കഴിഞ്ഞ് ഭക്തിനി൪ഭരമായ പ്രഭാഷണത്തോടെ ആഘോഷങ്ങൾ പര്യവസാനിയ്ക്കുന്നതാണ്.
നിറമാലയ്ക്കുള്ള പൂവ് കൊണ്ടുവരുവാൻ ഉദ്ദേശിയ്ക്കുന്നവ൪ രാവിലെ ഏഴുമണിയോടെ എത്തിച്ചരാൻ അപേക്ഷിച്ചുകൊള്ളുന്നു.
സ്പോണ്സ൪ഷിപ്പ്:-
ചുറ്റുവിളക്കു തെളിയിക്കാൻ $ 101.00 (കോ . സ്പോണ്സ൪ഷിപ്പ് $ 21)
അന്നദാനം മുഴുവനും സ്പോണ്സ൪ ചെയ്യണമെങ്കിൽ $ 1001.00 (കോ. സ്പോണ്സ൪ഷിപ്പ് $101)
പരമ്പരാഗതമായി ഗുരുവായൂ൪ ക്ഷേത്രത്തിൽ നടന്നുവരുന്ന ഒരു ആചാരമാണ് പ്രസാദം ഊട്ടു അഥവാ അന്നദാനം.
(നാലുകറി കൂട്ടിയു ള്ള നിവേദ്യം ഭഗവാനു നിവേദിച്ചതിനുശേഷം ഇത് സ്പോണ്സ൪ ചെയ്യുന്നവ൪ സ്വന്തം കൈകളാൽ ഭക്ത൪ക്ക് ദാനം ചെയ്യുക. ഈ വഴിപാട് നടത്തുന്ന വ്യക്തിയ്ക്കും കുടുംബത്തിനും എന്നും ആരോഗ്യവും സമൃദ്ധിയും മനസ്സമാധാനവും വന്നുചേരുമെന്നാണ് വിശ്വാസം)
Comments