You are Here : Home / USA News

സി . രാധാകൃഷ്ണനെ ചിക്കാഗോ സാഹിത്യ സ്‌നേഹികള്‍ സ്വീകരിച്ചു

Text Size  

Story Dated: Tuesday, July 21, 2015 11:41 hrs UTC

അനിലാല്‍ ശ്രീനിവാസന്‍

ചിക്കാഗോ : പ്രസിദ്ധ സാഹിത്യകാരനും, ശാസ്ത്ര ഗവേഷകനും, മാദ്ധ്യമ പ്രവര്‍ത്തകനുമായ ശ്രീ .സി . രാധാകൃഷ്ണനും, പത്‌നി ശ്രീമതി വത്സല രാധാകൃഷ്ണനും ചിക്കാഗോ സാഹിത്യ സ്‌നേഹികള്‍ ഹൃദ്യമായ സ്വീകരണം നല്കി ആദരിച്ചു. ചിരകാല സുഹൃത്തായ രാധാകൃഷ്ണന്‍ നായര്‍ / ലക്ഷ്മി നായര്‍ ദമ്പതികളുടെ വസതിയില്‍ ജൂലൈ 11 ശനിയാഴ്ച നടന്ന ചടങ്ങില്‍ ഡോ. റോയ് തോമസ്
അധ്യക്ഷ നായിരുന്നു. ചിക്കാഗോ സാഹിത്യ വേദിക്ക് വേണ്ടി കോര്‍ഡിനെറ്റര്‍
ജോണ്‍ എലക്കാട്ട് ആശംസകള്‍ നേര്‍ന്നു
ഓരോ വികാരവും നമ്മിലുണ്ടാക്കുന്ന യുദ്ധ ഭൂമിയാണ് ഓരോ പുസ്തകവും എന്ന് വിശ്വ സിക്കുന്ന ചമ്രവട്ടത്ത് രാധാകൃഷ്ണന്റെ കര്‍മ മണ്ഡലം സാഹിത്യം മുതല്‍ സിനിമ വരെ എത്തി നില്ക്കുന്നു. അന്‍പതോളം കൃതികളുടെ രചയിതാവെന്നതിനു പുറമേ അഗ്‌നി, കനലാട്ടം, പുഷ്യരാഗം, ഒറ്റയടിപ്പാതകള്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനുമായ അദ്ദേഹം കേരള സാഹിത്യ
അക്കാദമിയുടെയും കേന്ദ്ര സാഹിത്യ അക്കാദമി യുടെയുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഭാഗ്യങ്ങളുടെ തുടര്‍ക്കഥ യാണ് തന്റെ ജീവിതമെന്നോര്‍ത്തു കൊണ്ടാണ് സി. രാധാകൃഷ്ണന്‍ പ്രസംഗം തുടങ്ങിയത്. വിദ്യാഭ്യാസം തുടങ്ങി എഴുതുകരനായത് വരെയും തുടര്‍ന്നിങ്ങോട്ടും ഭാഗ്യം തുണയായിരുന്നു വെന്ന് എളിമയോടെ അദ്ദേഹം ഓര്‍ത്തു. അടുത്ത കാലത്ത് പുറത്തുവന്ന 'ഗീതാ ദര്‍ശനം' പോലുള്ള കൃതികള്‍ കുട്ടിക്കാലത്ത് തന്നില് വേരോടിയ അദ്വൈത ദര്‍ശനത്തെ
സ്വന്തം നിലയില്‍ പഠിക്കാനും ഗവേഷണം നടത്താനും ശ്രമിച്ചതിന്റെ ഫലമായുണ്ടായതാണ്. ഓടക്കുഴല്‍ പുരസ്‌കാരം നേടിയ 'തീക്കടല്‍ കടഞ്ഞ തിരുമധുരം ' തുഞ്ചത്ത് എഴുത്തച്ചന്റെ ജീവിതത്തെയും സാഹിത്യത്തെയും ഇതിവൃത്തമാക്കിയാണ്
ചടങ്ങില്‍ രാധാകൃഷ്ണന്‍ നായര് സ്വാഗതവും രവി രാജ നന്ദിയും പറഞ്ഞു. ലിറ്റരറി അസ്സോസ്സി യെഷന്‍ ഓഫ് നോര്ത്ത് അമേരിക്ക പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം, ഉമാ രാജ, വനജ മേനോന്‍ , ലക്ഷ്മി നായര്‍, അനിലാല്‍ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.
 
 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.