You are Here : Home / USA News

ഇന്‍ഡ്യാ ക്രിസ്‌ത്യന്‍ അസംബ്ലിയില്‍ സുവിശേഷ യോഗം ആഗസ്‌റ്റ്‌ 3 മുതല്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, July 22, 2015 02:19 hrs UTC

ന്യുയോര്‍ക്ക്‌: ഹോളീസിലുള്ള ഇന്‍ഡ്യാ ക്രിസ്‌ത്യന്‍ അസംബ്ലി സഭാഹാളില്‍ ആഗസ്‌റ്റ്‌ 3 മുതല്‍ 9 വരെ സുവിശേഷ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. പകലും രാത്രിയിലുമായി നടക്കുന്ന പൊതു യോഗങ്ങളില്‍ അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രഭാഷകനും വേദാദ്ധ്യാപകനുമായ റവ. വി.ജെ സാംകുട്ടി, സുവിശേഷകന്‍ സാം ജോസഫ്‌ കുമരകം എന്നിവര്‍ മുഖ്യ പ്രാഭാഷകരായി എത്തിച്ചേര്‍ന്ന്‌ ദൈവവചന പ്രഭാഷണം നട ത്തുമെന്ന്‌ സഭാ സെക്രട്ടറി ബ്രദര്‍ സാം തോമസ്‌ അറിയിച്ചു. ചര്‍ച്ച്‌ ക്വയര്‍ ഗാന ശുശ്രൂഷകള്‍ക്ക്‌ നേത്ര്യുത്വം നല്‍കും. റവ. സാമുവേല്‍ ജോണ്‍ സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാം തോമസ്‌: 516 967 2307

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.