You are Here : Home / USA News

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഓണാഘോഷം ഓഗസ്റ്റ് 29-ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 22, 2015 11:38 hrs UTC

ഗാര്‍ലന്റ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷം ഓഗസ്റ്റ് 29 ശനി രാവിലെ 11 മുതല്‍ ആരംഭിക്കും. കൊപ്പല്‍ സെന്റ് അല്‍ഫോണ്‍സാ കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍.

വാദ്യമേളങ്ങളോടെയുളള മാവേലി എഴുന്നളളത്, പൂക്കളമ ത്സരം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ ഓണാഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. കേരള വിഭവങ്ങളോടുകൂടി ഓണ സദ്യയും ഉണ്ടായിരിക്കും.
അസോസിയേഷന്‍ പ്രഖ്യാപിച്ച എഡ്യുക്കേഷന്‍ അവാര്‍ഡ് ഓണാഘോഷങ്ങളുടെ സമാപന ചടങ്ങില്‍ വിതരണം ചെയ്യും. ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ മലയാളികളേയും ഓണാഘോഷ ചടങ്ങിലേക്കു പ്രത്യേകം ക്ഷണിക്കുന്നതായി പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബാബു കണ്ടോത്ത് : 469 463 6869
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.