You are Here : Home / USA News

അമേരിക്കന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ മീറ്റ്‌ കൊച്ചിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 22, 2015 07:33 hrs UTC

ന്യൂജേഴ്‌സി: അമേരിക്കയിലെ മലയാളി ബിസിനസ്‌ സംരംഭകരുടെ സംഘടനയായ കേരളാ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.സി.സി.എന്‍.എ) അമേരിക്കയിലേയും കേരളത്തിലേയും ബിസിനസ്‌ പ്രമുഖരുടെ ഒരു സംയുക്ത മീറ്റ്‌ ഓഗസ്റ്റ്‌ അഞ്ചിനു ബുധനാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ എറണാകുളം കടവന്ത്രയിലെ ഒലിവ്‌ ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വെച്ച്‌ നടത്തും. ഹോസ്‌പിറ്റാലിറ്റി, കെട്ടിട നിര്‍മ്മാണം, ഐ.ടി മേഖലകളിലെല്ലാം സാന്നിധ്യമുള്ള പ്രമുഖ ബിസിനസ്‌ ഗ്രൂപ്പായ ഒലിവ്‌ ഗ്രൂപ്പാണ്‌ ഈ ബിസിനസ്‌ വര്‍ക്ക്‌ ഷോപ്പിനു ആതിഥേയത്വം വഹിക്കുന്നതെന്ന്‌ കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ തോമസ്‌ മൊട്ടയ്‌ക്കല്‍, സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍ത, ട്രഷറര്‍ അലക്‌സ്‌ ജോണ്‍, കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്‌ എന്നിവര്‍ ഒരു പ്രസ്‌താവനയിലൂടെ അറിയിച്ചു. കേരളത്തിലെ വ്യവസായികള്‍ക്കു യു.എസിലും, ഇവിടുത്തെ വ്യവസായികള്‍ക്ക്‌ കേരളത്തിലും ബിസിനസ്‌ തുടങ്ങാനുള്ള അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പരിപാടിയില്‍ കേരളത്തിലേയും പ്രവാസി മലയാളികളായ പ്രമുഖ ബിസിനസുകാരുടേയും സാന്നിധ്യംകൊണ്ട്‌ ശ്രദ്ധേയമാകും. ലുലു ഗ്രൂപ്പ്‌ അധിപന്‍ എം.എ യൂസഫലി, ജോയി അലൂക്കാസ്‌, കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി, ശീമാട്ടി ഗ്രൂപ്പിന്റെ ബീനാ കണ്ണന്‍, ഡോ. പി.വി. മത്തായി, ഭീമാ ജ്യുവലറി എം.ഡി ബിന്ദ്രന്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പങ്കെടുക്കുന്നു. അമേരിക്കന്‍ മലയാളി സംരംഭകരെ പ്രതിനിധീകരിച്ചുകൊണ്ട്‌ ദിലീപ്‌ വര്‍ഗീസ്‌, തോമസ്‌ മൊട്ടയ്‌ക്കല്‍, ജോണ്‍ ടൈറ്റസ്‌, ബാബു സ്റ്റീഫന്‍, വര്‍ക്കി ഏബ്രഹാം, ബേബി ഊരാളില്‍, അജിത്‌ പോള്‍, സുനില്‍ കുമാര്‍ തുടങ്ങി നിരവധി പേര്‍ ഈ മീറ്റിംഗില്‍ പങ്കാളികളാകുന്നു. വര്‍ക്ക്‌ ഷോപ്പിലും സെമിനാറിലും, തുടര്‍ന്ന്‌ നടക്കുന്ന ഡിന്നറിലും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍ (732 915 8813), യു.എസ്‌ കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്‌ (908 337 1289), ഇന്ത്യ കോര്‍ഡിനേറ്റര്‍ ജെ. ദാമോദരന്‍ (91 98460 23440) എന്നിവരുമായി ബന്ധപ്പെടുക. ജോ. പേരാവൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.