You are Here : Home / USA News

എ.ജി ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ്‌ 21 മുതല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 28, 2015 02:39 hrs UTC

ന്യൂയോര്‍ക്ക്‌: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യാ ഫെല്ലോഷിപ്പ്‌ ഈസ്റ്റേണ്‍ റീജിയന്റെ 26-മത്‌ വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ്‌ 21 മുതല്‍ 23 വരെ ന്യൂയോര്‍ക്ക്‌ ഗാര്‍ഡന്‍ സിറ്റിയിലുള്ള അഡല്‍ഫൈ യൂണിവേഴ്‌സിറ്റിയില്‍ (Adelphi University) വെച്ച്‌ നടക്കും. പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളജ്‌ പ്രിന്‍സിപ്പലും, എം.ജി മലയാളം ഡിസ്‌ട്രിക്‌ട്‌ മുന്‍ അസി. സൂപ്രണ്ടുമായ റവ കെ.ജെ. മാത്യു, യുവ പ്രഭാഷകന്‍ ജോഷ്‌ മാത്യു (ന്യൂജേഴ്‌സി) എന്നിവര്‍ പ്രധാന ശുശ്രൂഷകരായിരിക്കും. റീജിയന്‍ പ്രസിഡന്റ്‌ റവ. എം.ജി ജോണ്‍സണ്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. മുപ്പതോളം സഭകളും, അമ്പതോളം ശുശ്രൂഷകന്മാരും ഉള്‍പ്പെടുന്ന റീജിയന്റെ സംയുക്ത ആരാധന 23-ന്‌ നടക്കുമെന്ന്‌ റീജിയന്‍ സെക്രട്ടറി ജോബി സ്വാന്‍കുട്ടി അറിയിച്ചു. 26-മത്‌ വാര്‍ഷിക കണ്‍വന്‍ഷനില്‍ കടന്നുവന്ന്‌ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ ദൈവജനങ്ങളേയും ദൈവദാസന്മാരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.