You are Here : Home / USA News

ലാനയുടെ പത്താമത്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ ഡാലസില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 28, 2015 10:13 hrs UTC

ഡാലസ്‌: ലിറ്റററി അസോസ്സിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ പത്താമത്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ ഡാലസിലുള്ള ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്‌സില്‍ വെച്ച്‌ 2015 ഒക്ടോബര്‍ 30, നവംബര്‍ 1 തീയതികളില്‍ നടത്തുന്നതാണ്‌. വടക്കേ അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ഏക ദേശിയ സംഘടനയാണ്‌ `ലാന' മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡാലസില്‍ വച്ചുള്ള കണ്‍വെന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കുവാനുള്ള തിരക്കിലാണ്‌ ഡാലസിലുള്ള എഴുത്തുകാര്‍. ചിക്കാഗോയില്‍ നിന്നുള്ള ഷാജന്‍ ആനിത്തോട്ടം പ്രസിഡന്റായും ഡാലസില്‍ നിന്നുള്ള ജോസ്‌ ഓച്ചാലില്‍ സെക്രട്ടറിയായും ന്യൂയോര്‍ക്കില്‍നിന്നുള്ള ജെ. മാത്യൂസ്‌ ഖജാന്‍ജിയായുമുള്ള `ലാന' നാഷണല്‍ കമ്മറ്റിയാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. വടക്കേ അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നും കൂടാതെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും നിന്നുമുള്ള പ്രഗത്‌ഭരായ ധാരാളം എഴുത്തുകാര്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതാണ്‌.

 

രണ്ടു വര്‍ഷങ്ങളില്‍ ഒരിക്കല്‍ നടക്കുന്ന മഹത്തായ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ള എഴുത്തുകാര്‍ മുന്‍കൂട്ടി തങ്ങളുടെ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. ഡാലസിലെ അമേരിക്കന്‍ മലയാളികളുടെയിടയില്‍ വളരെക്കാലമായി സജീവമായി പ്രവര്‍ത്തിക്കുന്ന`കേരള ലിറ്റററി സൊസൈറ്റി ഓഫ്‌ ഡാളസ്‌ (കെ. എല്‍. എസ്‌.) ആണ്‌ ഈ വര്‍ഷത്തെ `ലാന' കണ്‍വെന്‍ഷന്‌ ആതിഥേയത്വം വഹിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ `ലാന' സെക്രട്ടറി ജോസ്‌ ഓച്ചാലിലു(469 363 5642)മായോ കെ. എല്‍. എസ്‌. നേതാക്കളായ എബ്രഹാം തെക്കേമുറി(469 222 5521), ജോസന്‍ ജോര്‍ജ്ജ്‌ (469 767 3208) എന്നിവരുമായോ ബന്ധപ്പെടാവുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.