You are Here : Home / USA News

ചിക്കാഗോ മാര്‍ത്തോമ്മാ യുവജന സഖ്യം മിഡ്-വെസ്റ്റ് റീജണല്‍ കലാമേള ചാമ്പ്യന്‍മാര്‍

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, August 03, 2015 10:47 hrs UTC

 

 
ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ മിഡ് വെസ്റ്റ് റീജണല്‍ കലാമേളയില്‍ ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം വീണ്ടും ചാമ്പ്യന്മാരായി. ആഗസ്റ്റ് ഒന്നാം തീയ്യതി ശനിയാഴ്ച ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടന്ന കലാമേളയില്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ യുവജനസഖ്യം രണ്ടാം സ്ഥാനം നേടി. റീജയണിലെ വിവിധ ശാഖാ യുവജന സഖ്യാംഗങ്ങള്‍ മത്സരിച്ച ആവേശകരമായ മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. വ്യക്തിഗതല ഗ്രൂപ്പ് മത്സര ഇനങ്ങളില്‍ വ്യക്തമായ മുന്‍തൂക്കം നേടിയാണ് ചിക്കാഗോ മാര്‍ത്തോമ്മാ യുവജന സഖ്യം വീണ്ടും ഓവറോള്‍ ചാമ്പന്‍ഷിപ്പ് നേടിയത്.
 
രാവിലെ ആരംഭിച്ച റീജണല്‍ കോണ്‍ഫ്രന്‍സിന് പ്രസിഡന്റ് റവ.എബ്രഹാം സ്‌കറിയ അധ്യക്ഷനായിരിക്കുകയും, ഭദ്രാസന യുവജന സഖ്യത്തിന്റെ ഈ വര്‍ഷത്തെ പഠന വിഷയമായ 'Hospitality in the context of growing dehumanization: Towards a practice of faith' നെ പറ്റി ക്ലാസ്സെടുത്തു. ഡിട്രോയിറ്റ് മാര്‍ത്തോമ്മാ യുവജന സഖ്യാംഗങ്ങള്‍ നേതൃത്വം കൊടുത്ത പ്രാര്‍ത്ഥനയോടെ ആരംഭം കുറിച്ച കോണ്‍ഫ്രന്‍സിന് എത്തിയ ഏവര്‍ക്കും ഡിട്രോയിറ്റ് യുവജനസഖ്യം സെക്രട്ടറി സന്ദീപ് ജോര്‍ജ് സ്വാഗതം അരുളി. പങ്കെടുത്തവരുടെ സജീവമായ സാന്നിധ്യം കോണ്‍ഫ്രന്‍സിന്റെ ആദിയോടന്തം പ്രകടമായിരുന്നു. ഈ വാര്‍ഷീക കൂടിവരവിലൂടെ ദൈവ വചന പഠനത്തിനും, ബന്ധങ്ങളുടെ പുതുക്കത്തിനും അവസരമൊരുങ്ങുന്നു എന്നുള്ളത് ഏവര്‍ക്കും സന്തോഷകരമായ അവസരമായി മാറുന്നു. അടുത്ത വര്‍ഷത്തെ കോണ്‍ഫ്രന്‍സിന് ആതിഥ്യം വഹിക്കുന്ന ചിക്കാഗോ സെന്റ് തോമസ് യുവജനസഖ്യത്തിനുവേണ്ടി പ്രസിഡന്റ് റവ.ഡോ.എബ്രഹാം കളരിക്കല്‍, സെക്രട്ടറി ഐവി ജേക്കബ്‌സണ്‍ എന്നിവര്‍ റീജണല്‍ പ്രസിഡന്റില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി. ഡിട്രോയിറ്റ് ഇടവക വികാരി റവ.സി.കെ. കൊച്ചുമോന്‍, റവ.ഫിലിപ്പ് വര്‍ഗ്ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. റീജണല്‍ യുവജനസഖ്യത്തിന്റെ തുടര്‍ന്നുള്ള കര്‍മ്മ പരിപാടികളുടെ ആവിഷ്‌കരണം സെക്രട്ടറി ബെന്നി പരിമണം നിര്‍വ്വഹിച്ചു. റീജണല്‍ വൈ.പ്രസിഡന്റ് ലീബോയ് തോപ്പില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
വാര്‍ത്ത അയച്ചത് :ബെന്നി പരിമണം
 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.