You are Here : Home / USA News

എസ്‌.എം.സി.സി സാന്റാഅന്ന ചാപ്‌റ്ററിനു പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 21, 2015 10:01 hrs UTC

ലോസ്‌ആഞ്ചലസ്‌: ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) സാന്റാ അന്ന ചാപ്‌റ്റര്‍ 2015- 16 വര്‍ഷത്തേക്ക്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2015- ഏപ്രില്‍ 26-നു ഞായറാഴ്‌ച ദിവ്യബലിക്കുശേഷം ബഹു. ഇടവക വികാരിയും എസ്‌.എം.സി.സി ഡയറക്‌ടറുമായ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ച്‌ പ്രസിഡന്റ്‌ ബൈജു വിതയത്തില്‍ സ്വാഗതവും , സെക്രട്ടറി ജിമ്മി ജോസഫ്‌ കഴിഞ്ഞ രണ്ടുവര്‍ഷത്തെ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുകയും, ട്രഷറര്‍ മാത്യു ചാക്കോ വരവുചെലവു കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്‌തു.

 

തുടര്‍ന്ന്‌ ഇമ്മാനുവേലച്ചന്‍ നടത്തിയ പ്രസംഗത്തില്‍ എസ്‌.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്‌ക്ക്‌ സുപ്രധാനമാണെന്നു വ്യക്തമാക്കുകയും, സാന്റാഅന്ന ഇടവകയുടെ വളര്‍ച്ചയില്‍ എസ്‌.എം.സി.സി ചെയ്‌ത പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്‌തു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള വോട്ടെടുപ്പില്‍ എസ്‌.എം.സി.സി മുന്‍ പ്രസിഡന്റും സാന്റാഅന്ന ഇടവകയുടെ മുന്‍ ട്രസ്റ്റിയുമായ ജോണ്‍സണ്‍ ജോസഫ്‌ വണ്ടനാംതടത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയുണ്ടായി. ഇലക്ഷന്‍ കമ്മീഷണറായി ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി നേതൃത്വം നല്‍കി. മറ്റ്‌ ഭാരവാഹികളായി ജിമ്മി ജോസഫ്‌ (വൈസ്‌ പ്രസിഡന്റ്‌), ബിജു പി. ജോര്‍ജ്‌ (സെക്രട്ടറി), ജോളി തോമസ്‌ (ജോയിന്റ്‌ സെക്രട്ടറി), സണ്ണി നടുവിലേക്കുറ്റ്‌ (ട്രഷറര്‍), മിനി രാജു (ജോയിന്റ്‌ ട്രഷറര്‍) എന്നിവരും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ ആനന്ദ്‌ ജോസഫ്‌ കുഴിമറ്റത്തില്‍, ജയ്‌ ജോസഫ്‌, ജോറി ജോസഫ്‌, തോംസണ്‍ സാമുവേല്‍ (സന്തോഷ്‌), ജോര്‍ജുകുട്ടി തോമസ്‌, ടോമി തോമസ്‌, റൂബി സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ തോട്ടത്തില്‍, മാത്യു ചാക്കോ (നാഷണല്‍ കമ്മിറ്റി പ്രതിനിധി), ബൈജു വിതയത്തില്‍ (എക്‌സ്‌ ഒഫീഷ്യോ) എന്നിവരേയും തെരഞ്ഞെടുത്തു. ജിമ്മി ജോസഫ്‌ കീഴരത്തില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.