You are Here : Home / USA News

കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) യുടെ കളേഴ്സ് ഓഫ് ഇൻഡ്യ മെയ്‌ 30 ന്

Text Size  

Story Dated: Wednesday, May 27, 2015 09:28 hrs UTC

ന്യൂജേഴ്‌­സി:കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌­സിയുടെ ആഭിമുഖ്യത്തിൽ കളേഴ്സ് ഓഫ് ഇൻഡ്യ എന്ന നൃത്ത സംഗീത സന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കണ്‍വീനർ മാലിനി നായർ പ്രസിഡന്റ്‌ ജെ പണിക്കർ എന്നിവർ അറിയിച്ചു. മലയാളത്തിന്റെ പ്രിയ നടൻ ലാലു അലക്സ്‌ മുഖ്യ അതിഥി ആയിരിക്കും. മെയ്‌ 30 ശനിയാഴ്ച വൈകിട്ട് 4:30 ന് വുഡ് ബ്രിഡ്ജ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്ന കളേഴ്സ് ഓഫ് ഇൻഡ്യ എന്ന നൃത്ത സംഗീത സന്ധ്യ, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നൃത്ത രൂപങ്ങൾ ഒരു വേദിയിൽ അവതരിപ്പിക്കാൻ കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) വേദി ഒരുക്കുമ്പോൾ വൈവിധ്യം കൊണ്ട് പ്രോഗ്രാം ജന ശ്രദ്ധ നേടുന്നു, എം സി മാർ ആയി ജെംസണ്‍ കുര്യാക്കോസ് പ്രവീണ മേനോൻ എന്നിവർ പ്രോഗ്രാം നിയന്ത്രിക്കും, വിവധ നൃത്ത രൂപങ്ങൾ പ്രമുഖ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുമ്പോൾ പ്രമുഖ ഗായകരും പരിപാടിക്ക് മാറ്റ് കൂട്ടുവാൻ ഒത്തു ചേരുന്നു. എല്ലാ കലാസ്നേഹികളെയും ഈ പരിപാടിയിലേ ക്ക് സ്വാഗതം ചെയ്യുന്നതായി കണ്‍വീനർ മാലിനി നായർ, കോ കണ്‍വീനർ സ്വപ്ന രാജേഷ്‌, കോ കണ്‍വീനർ നീന സുധീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പ്രമുഖ റിയൽ എസ്റ്റേറ്റ്‌ ഗ്രൂപ്പ്‌ ആയ പബ്ലിക്‌ ട്രസ്റ്റ്‌ ആണ് പരിപാടിയുടെ ഒരു പ്രധാന സ്പോണ്‍സർ,,സ്വാദ് ഇന്ത്യൻ റെസ്റൊറന്റ്റ് രുചിയേറിയ ഭക്ഷണം നിങ്ങൾക്കായി ഒരുക്കുന്നു, പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് :ജെ പണിക്കർ - 732-485-4710, മാലിനി നായർ -732-501-8647 or visit kanj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.