You are Here : Home / USA News

ഇസല്‍ തേന്‍കണം പോലെ രഘുറാം കൃഷ്‌ണന്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, June 01, 2015 09:50 hrs UTC

തിരുവനന്തപുരം: ഫോമായുടെ കേരള കണ്‍വെന്‍ഷനില്‍ കാണികളെ ഗസ്സല്‍ സംഗീതത്തിന്റെ ആനന്ദ ലഹരിയില്‍ ആറാടിക്കുവാനൊരുങ്ങുകയാണു യുവ ഗസ്സല്‍ സംഗീതഞ്‌ജന്‍ രഘുറാം കൃഷ്‌ണന്‍. അദ്ദേഹം സുര്യ ഫെസ്റ്റിവല്‍, കേരള സംഗീത നാടക അക്കാദമി,ഫൈന്‍ ആര്‍ട്‌സ്‌ സൊസ്സേറ്റി എന്ന്‌ മാത്രമല്ല ഓസ്‌ട്രേലിയ, കുവൈറ്റ്‌, ഖത്തര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം ഗസ്സല്‍ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്‌. ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടില്‍ ഇറാനിലാണെന്ന്‌ കരുതിപോരുന്നു. അറേബ്യന്‍ ഗാനശാഖയായ ഖസീദയില്‍ (qasida) നിന്നുമാണ്‌ ഗസലുകളുടെ തുടക്കം. ഗസലെന്ന വാക്കുണ്ടായത്‌ അറബിയില്‍ നിന്നുമാണ്‌. സ്‌ത്രീയോട്‌ സ്‌നേഹത്തെപ്പറ്റി പറയുക എന്നാണ്‌ അറബിയില്‍ ഈ വാക്കിനര്‍ത്ഥം.ഗസലുകളില്‍ പ്രണയത്തിന്റെ ഭാവനങ്ങളെ വളരെ വികാരതീവ്രതയോടെ പ്രകടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഗസലില്‍ കവി ഉദ്ദേശിക്കുന്ന സ്‌നേഹം ഭൗതികമാണോ അതോ ദൈവസ്‌നേഹമാണോ എന്ന കാര്യം പലപ്പോഴും തീര്‍ച്ചപ്പെടുത്താനാവില്ല.

 

ഈ തീര്‍ച്ചയില്ലായ്‌മ, കരുതിക്കൂട്ടിത്തന്നെ ഒരുക്കുന്നതാണ്‌. രഘുറാമിനോപ്പം പ്രശസ്‌ത ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമായ ജെഴ്‌സന്‍ ആന്റണി, ആരാലോ ഡിക്രൂസ്‌ (ഹാര്‍മോണിയം), ജിത്തു ഉമ്മന്‍ തോമസ്‌ (തബല), ഓടക്കുഴല്‍ വിദ്വാനായ പണ്ഡിറ്റ്‌ ഹരിപ്രസാദ്‌ ചൗരസ്യായുടെ ശിഷ്യനായ രാജേഷ്‌ ചേര്‍ത്തല (ഓടക്കുഴല്‍), ബിജു പി ഡി (ധോലക്‌ & പെര്‍ക്കഷന്‍സ്‌) എന്നിവരാണ്‌ പങ്കെടുക്കുന്നത്‌.'

ഫോമാ കേരള കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ചെയ്യുന്നത്‌ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്‌. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, മന്ത്രിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്‌. ഫോമാ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ: ജേക്കബ്‌ തോമസ്സാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ്‌ 917 439 0563, ജോയി ആന്തണി 954 328 5009 .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.