You are Here : Home / USA News

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂത്ത്‌ വിംഗ്‌ ചാരിറ്റി ഡ്രൈവ്‌ അവിസ്‌മരണീയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 02, 2015 02:48 hrs UTC

ന്യൂജേഴ്‌സി: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ്‌ യൂത്ത്‌ വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചാരിറ്റി ഡ്രൈവ്‌ ജനപങ്കാളിത്തംകൊണ്ട്‌ വന്‍ വിജയമായി. ന്യൂജേഴ്‌സി മോണ്ട്‌ ക്ലയറില്‍ ലഹരിക്ക്‌ അടിമപ്പെട്ട്‌ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ യുവതികളെ ലഹരി വിമുക്തമാക്കി പുനരധിവസിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന `റിയല്‍ ഹൗസ്‌ ഇന്‍കി'ലെ അന്തേവാസികള്‍ക്ക്‌ ആവശ്യമായ സാധനങ്ങള്‍ വിവിധ സംഘടനകളില്‍ നിന്നും, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളില്‍ നിന്നും സമാഹരിച്ച്‌ മെയ്‌ 31-ന്‌ ഞായറാഴ്‌ച റിയല്‍ ഹൗസ്‌ ഇന്‍കിന്റെ അധികാരികള്‍ക്ക്‌ യൂത്ത്‌ വിംഗ്‌ കോര്‍ഡിനേറ്റര്‍ പിന്റോ ചാക്കോയും, ചാരിറ്റി കോര്‍ഡിനേറ്റര്‍ നെവിന്‍ വര്‍ഗീസും കൈമാറി. യൂത്ത്‌ വിംഗിന്റെ സാമൂഹ്യ പ്രതിബദ്ധതയെ റിയല്‍ ഹൗസ്‌ ഇന്‍ക്‌ ഡയറക്‌ടര്‍ വൂബല്‍ ഫെബറിസ്‌ പ്രകീര്‍ത്തിക്കുകയും നന്ദി അറിയിക്കുകയും ചെയ്‌തു.

 

യൂത്ത്‌ വിംഗ്‌ രൂപീകരിച്ചപ്പോള്‍ നാം നിലനില്‍ക്കുന്ന സമൂഹത്തിനുവേണ്ടി എന്തു ചെയ്യണം എന്ന ചിന്തയില്‍ നിന്നാണ്‌ പ്രഥമ പദ്ധതി എന്ന നിലയില്‍ ചാരിറ്റി ഡ്രൈവ്‌ നടത്താന്‍ അംഗങ്ങള്‍ തീരുമാനിച്ചതെന്നു പറഞ്ഞ പിന്റോ അത്‌ വിജയകരമാക്കാന്‍ സഹായിച്ച യൂത്ത്‌ വിംഗ്‌ അംഗങ്ങളായ റീനു വര്‍ഗീസ്‌, ജസ്റ്റിന്‍ ഫിലിപ്പ്‌, നെവിന്‍ വര്‍ഗീസ്‌, ജോയല്‍ ഷാജി, അലക്‌സ്‌ സക്കറിയ, റൂത്ത്‌ സക്കറിയ എന്നിവരുടെ ഉത്സാഹത്തേയും ആത്മ സമര്‍പ്പണത്തേയും അനുമോദിച്ചു. യൂത്ത്‌ വിംഗിന്റെ ക്രിയാത്മകമായ പ്രവര്‍ത്തനത്തെ ന്യൂജേഴ്‌സി പ്രോവിന്‍സ്‌ ഭാരവാഹികളായ ആന്‍ഡ്രൂ പാപ്പച്ചന്‍, തങ്കമണി അരവിന്ദന്‍, റ്റി.വി. ജോണ്‍, സോമന്‍ ജോണ്‍, ജോണ്‍ സക്കറിയ, അനില്‍ പുത്തന്‍ചിറ എന്നിവര്‍ അനുമോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.